Posts

ബ്രൗൺ

Image
പൈൻ മരങ്ങൾക്കിടയിൽ കൂറ്റൻ മലയിലൂടെ ഓരോ ചെടികളെയും നോക്കി ഞാൻ നടന്നു നീങ്ങുകയായിരുന്നു. മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ട കാഴ്ചയെ ഞാൻ വീണ്ടും ഉറ്റുനോക്കി. മലയുടെ ഏറ്റവും മുകളിലായി ഒരു കുഞ്ഞു വീട് , നിറയെ റോസാ ചെടികൾ. ഞാൻ വേഗത്തിൽ അവിടേക്ക് എത്താൻ ശ്രമിച്ചു. എന്റെ നടത്തതിന്റെ തിടുക്കം കൂടി. നടക്കും തോറും എന്റെ ചുറ്റുമുള്ള മരങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നു. ഞാൻ അവയെ ശ്രദ്ധിച്ച് നിശ്ചലമായി നിന്നപ്പോൾ ദൂരെയായി അരുവി അലമുറയിട്ടൊഴുകുന്ന ശബ്‌ദം എന്നെ ഒന്നും ചിന്തിക്കാതെ അവിടേക്കോടിയെത്താൻ കാരണമാക്കി. തവിട്ടുനിറമുള്ള മണ്ണിൽ ഇളംപച്ച നിറത്തിലുള്ള ഇലകളുടെ മഴത്തുള്ളികൾ പതിഞ്ഞതുപോലുള്ള പ്രകൃതിയിൽ. ആകാശത്തിലെ മേഘങ്ങൾ പുഞ്ചിരിച്ചൊഴുകുന്നത് പോലെയുള്ള തനുതനെ മനസ്സിന് കുളിർമ പകരുന്ന അരുവിയിലെ പുറമെയുള്ള വെള്ളം നീക്കി കൈകൾ കൊണ്ട് ആ തണുത്തവെള്ളം കോരിയെടുത്ത ഞാൻ എന്റെ മുഖം കഴുകി. ആ തണുപ്പ് എന്റെ മനസ്സിനേയും കുളിരണിയിച്ചു. മടക്കിയ കാൽമുട്ടുകളിൽ കൈകൾ മടക്കി തലചായ്ച്ച് ഞാൻ പ്രകൃതിയുടെ ആ സന്തോഷ രൂപത്തെ ഏറെ നേരം ആസ്വദിച്ചു. അരുവിയുടെ താരാട്ടിന് കിളികളുടെ താളവും ചേർന്ന സുന്ദര ശബ്ദം എന്റെ കണ്ണുകളെ ഗാഢനിദ്രയ...

സാമുവലിന്റെ സ്വർഗ്ഗം

Image
എല്ലാവർക്കും മഴ പലപ്പോഴും സുന്ദരമാകാറില്ല. ചോർന്നൊലിക്കുന്ന കൂരയുടെ കീഴിൽ കഴിയുന്ന സാമുവലിനും കുടുംബത്തിനും മഴ ഒരു പേടി സ്വപ്നം തന്നെയായിരുന്നു. കൊളോണിയൽ ഭരണം വന്നതോടെ ഭക്ഷ്യവിളകളിൽ നിന്ന് ധാന്യവിളകളുടെ ഉത്പാദനത്തിലേക്ക് ഉണ്ടായ മാറ്റം സാമുവലിനെയും കുടുംബത്തെയും കൊടും പട്ടിണിയിലാക്കി. താൻ പാട്ടത്തിനെടുത്ത സ്ഥലം ധാന്യവിളകളുടെ കൃഷിക്ക് അപ്രാപ്തമായതാണ് അതിനു കാരണം. ഇംഗ്ലീഷ് ഭാഷ പഠിക്കാം എന്നാൽ ആ ഭാഷയിൽ ചിന്തിക്കാനും മനസ്സിലാക്കാനും പാടില്ല എന്നുള്ള ബ്രിട്ടീഷ് നിയമമൊന്നും സാമുവൽ വക വച്ചിരുന്നില്ല. കാലിനു പരിക്കുപറ്റി ബ്രിട്ടീഷ് പട്ടാളത്തിൽ നിന്നും വിരമിച്ചു വന്ന നോഹ പീറ്റർ എന്ന കാരുണ്യവാനായ മനുഷ്യനായിരുന്നു അവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്നത്. സാമുവൽ ഭാര്യ ക്ലാര, മക്കൾ ലൂക്കായും മറിയവും ഇതാണ് സാമുവലിന്റെ സ്വർഗ്ഗം ഒരുനേരത്തെ അന്നവും സന്തുഷ്ടതയോടെ ഒന്നിച്ചിരുന്നാണ് അവർ കഴിച്ചിട്ടുള്ളത്. ഒരു ദിവസം സാമുവൽ ക്ലാരയോട് പറഞ്ഞു കുറച്ചു ദിവസത്തിനുള്ളിൽ നമ്മുടെ കഷ്ടപ്പാട് എല്ലാം മാറുവടി... എനിക്ക് ഉടനെ ജോലി കിട്ടുമെന്നാണ് പീറ്റർ സാർ പറയുന്നത്. ക്ലാര : അപ്പോ അതിലുള്ള പഠിപ്പൊക്കെ നിങ്...

റിഫാഖ്യാത്ത് ✨️

Image
വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് മനസ്സില്ലാമനസ്സോടെ തുർക്കിയിലേക്ക് കച്ചവടത്തിനായി പോകുന്നത്. നാട്ടിൽ കച്ചവടത്തിന്റെ ബാധ്യതകൾ കുമിഞ്ഞുകൂടിയ സമയത്താണ് ഖാലിദ് തന്റെ പിതൃസഹോദരീപുത്രിയായ ഹമീമിനെ വിവാഹം ചെയ്യുന്നത്. ജന്മനാ സംസാരശേഷിയില്ലാത്ത ഹമീമിന് വിവാഹമൊന്നും നടക്കാതെ കുടുംബം അതീവ വിഷമത്തിലാണ്ടിരിക്കുന്ന സമയത്താണ് ഖാലിദിന്റെ ഉമ്മ അവന്റെ ബാധ്യതൾക്കൊരു പോംവഴി എന്നോണം ഹമീമിന്റെയും ഖലീദിന്റെയും വിവാഹം നടത്തുന്നത്. വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് തുർക്കിയിലേക്ക് കപ്പൽ കയറുന്നത്. ഷാമിൽ എന്ന ഫലസ്തീൻ കുടിയേറ്റ കച്ചവടക്കാരനോടൊപ്പം കച്ചവടതന്ത്രങ്ങൾ പഠിച്ച ഖാലിദ് തുർക്കിയിൽച്ചെന്ന് നാല് വർഷങ്ങൾക്കുള്ളിൽ തന്നെ ഇസ്താൻബുള്ളിലെ അറിയപ്പെടുന്ന ധനികനായ കച്ചവടക്കാരിൽ ഒരാളായി മാറി. തന്റെ വിവാഹം കഴിഞ്ഞിരുന്നെന്നും ഹമീം എന്ന തന്റെ പത്നി തനിക്കായി കാത്തിരിക്കുകയാണ് എന്ന കാര്യമെല്ലാം സമ്പന്നതയുടെ മായാലോകം ഖാലിദിനെ മറപ്പിച്ചു. ആ ഇടക്കാണ് ഇസ്താൻമ്പുള്ളിലെ ദർവേഷ് അൽ മാലിക്ക്‌ എന്ന അതിസമ്പന്നനായ കച്ചവടക്കാരൻ കച്ചവടയാത്രാവേളയിൽ കവർച്ചാസംഘത്തിന്റെ പിടിയിൽപ്പെട്ട് മരിക്കുന്നത്. ഈ വാർത്ത ഇസ്തൻമ്പുള്ളില...

മാതൃത്വം നഷ്ടപ്പെട്ട സ്ത്രീ.

Image
മുപ്പത്തിരണ്ടാം വയസ്സിലാണ് ജെസി വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നത്. താൻ ഗർഭം ധരിച്ചു എന്ന തിരിച്ചറിവ് ഉണ്ടായത് മുതൽ അവൾ അവളെതന്നെ പരിപാലിക്കാൻ തുടങ്ങി. അമ്മയാകുക എന്നതിലുപരി ഒരു സ്ത്രീക്ക് മറ്റൊരു സന്തോഷം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. തന്റെതായ പുതിയ ഒരു ജീവൻ ഭൂമിയിലേക്ക് വരുന്നതിന്റെ കാത്തിരുപ്പാണ് പിന്നീട്. അവൾ അവളെതന്നെ സ്നേഹിക്കാനും വാത്സല്ലിക്കാനും തുടങ്ങും. ദിവാസ്വപ്നം കാണാനും , കുട്ടിക്ക് ചേരുന്ന പേരുകൾ നോക്കിവെക്കാനും, പഠിപ്പിനെക്കുറിച്ചും, എല്ലാം ആ അമ്മ ചിന്തിച്ചു തുടങ്ങും. വിവാഹം കഴിഞ്ഞ് 6 വർഷമായിട്ടും ലെബിനും ജെസിയും ഇതുവരെ ഒരു വാക്കുതർക്കം പോലും ഉണ്ടായിട്ടില്ല. പക്ഷെ ലെബിന്റെ സ്വഭാവത്തിൽ ജെസിക്ക് ഇഷ്ടമില്ലാത്ത ഒന്ന്, അവളോട് യാത്ര പറയാതെ വീട്ടിൽ നിന്നും ഇറങ്ങും എന്നതാണ്. തിരിച്ചുവരും എന്ന് ഉറപ്പുള്ളത് കൊണ്ടാവും ലെബിൻ അങ്ങനെ ചെയ്യുന്നത്. ലെബിനും ജെസിയും മാത്രമല്ല അവരുടെ സന്തോഷത്തിന്റെ സ്രോതസ്സായി കിയാര എന്ന കൊച്ചുമിടുക്കികൂടി അവരോടൊപ്പം ഉണ്ട്. കിയാരക്കിപ്പോൾ 3 വയസ്സായി. വരാനിരിക്കുന്ന കൊച്ചു സുഹൃത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് അവൾ. കിയാരക്ക് ഉറപ്പായിരുന്നു അമ്മയുടെ വയറ്റ...

മഴ

Image
നമ്മുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാലാവസ്ഥപോലും ചിലപ്പോൾ അരോചകമായി തോന്നിയേക്കാം. മഴയുടെ സ്പർശനം പോലും ചിലപ്പോൾ വേദനിപ്പിച്ചേക്കാം. മുള്ള് തറക്കുന്ന പോലെ അനുഭവപ്പെട്ടേക്കാം. എന്നാൽപോലും നാം ആ മഴക്ക് നമ്മെ വിട്ട് കൊടുക്കുന്നു. വേദനയെക്കാൾ അതിവേദനയായ പ്രിയവേദനയെ മറക്കാൻ. മനസ്സ് പെട്ടന്ന് ശൂന്യമാവുന്നത് പോലെ. ആകാശത്തേക്ക്‌ നോക്കുമ്പോൾ നാം ഇരുവരും ഒരുപോലെ ഇതിനു കീഴിലാണല്ലോ എന്ന ചിന്ത തലോടൽ എന്നപോലെ ഒരാശ്വാസമേകുന്നു. കാറ്റ് എനിക്കെന്നും പ്രീയപെട്ടതാണ്. അവയെന്നെ സ്പർശിക്കുമ്പോൾ ഞാൻ എന്റെ എല്ലാ വിഷമങ്ങളും അറിയാതെ മറക്കുന്നു , അവയിൽ അലിഞ്ഞു ചേരുന്നു. കണ്ണുകൾ മെല്ലെ അടച്ചു അവയെ ആസ്വദിക്കുന്നു. കാർമേഘം മൂടിയ അന്തരീക്ഷതത്തിലേക്ക് പ്രകാശം കടന്ന് വരുമ്പോൾ അതെന്നിൽ അസ്വസ്ഥത ഉണ്ടാകുന്നു. എന്നാൽ മൂടിയ കാർമേഘത്തെ നോക്കുമ്പോൾ അവ എന്നെ നോക്കി പുഞ്ചിരിക്കുകയും എന്റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു. കാറ്റ് വീശുമ്പോൾ മരങ്ങൾ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? എത്ര മനോഹരമാണ് അവയുടെ ഓരോ ചലനങ്ങളും. അവർ പരസ്പരം സംസാരിക്കുന്നു. പുഞ്ചിരിക്കുന്നു. നൃത്തം ചെയ്യുന്നു. ഈ ആകാശത്തിന് കീഴിൽ മറ്റാരോ ഇതുപോല...

സെറിൻ

Image
നല്ല സൗഹൃദങ്ങളുടെ തുടക്കം  എങ്ങനെ  ആണെന്ന് ഞാൻ ഇതുവരെ  അനുഭവിച്ചട്ടില്ല .  എന്നാൽ കുറച്ചു ദിവസമായി അത്തരം ഒരു കംഫർട് സോൺ എനിക്ക് ചില നിമിഷങ്ങളിൽ  ലഭ്യമാകുന്നുണ്ട്  .  മറുവശത്തെ സുഹൃത്തിനു അതിന്റെ അറിവ് പോലും ഉണ്ടാവാൻ വഴിയില്ല. ദീർഘ നേരത്തെ ചർച്ചകൾ ഓരോ ദിവസവും ഓരോ വിഷയങ്ങൾ ചിലപ്പോൾ രാഷ്ട്രിയമാവം മതമാവം  നവോത്ഥാന മാവം എന്തുമാവം ഇരുവരും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.  ഒടുവിൽ താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു എന്ന ഒരാളുടെ മറുപടിയോടെ ചർച്ച അവസാനിക്കുന്നു. ഇന്നും അത്തരം ഒരു ചർച്ചയുണ്ടായി എന്തൊക്കാരാണത്താൽ ചർച്ചമുഴുവിപ്പിക്കാൻ ഞങ്ങൾക് സാധിച്ചില്ല.... അത്രയും എഴുതി സെറിൻ അവളുടെ ഡയറി അവസാനിപ്പിച്ചു. മറുവശത്തെ ആ സുഹൃത്ത് ആരാണെന്ന ചോദ്യം ഉണ്ടാവാം? ഗ്ലാഡ്വിൻ!! പുസ്തകങ്ങളുടെ ഒരു എക്സിബിഷനിൽ വെച്ചാണ് അവർ ആദ്യമായി കാണുന്നത്. പ്രത്യേകിച്ചൊന്നും അന്ന് ഇരുവരും സംസാരിക്കാൻ ഇടയായില്ല.   പിന്നീട് യാദൃശ്ചികമായി ഒരു പുസ്തക പ്രകാശനത്തിന് അവർ വീണ്ടും കണ്ടുമുട്ടാൻ ഇടയായി.  അന്നവരുടെ ചർച്ചാവിഷയം മാർക്സ് ആയിരുന്നു. സെറിൻ ഒരു മാർക്സ് ആരാ...

ഉമ്മ

Image
അലാറം അടിക്കുന്നത് കേട്ടിട്ടും കേൾക്കാത്ത പോലെ പുതച്ചു കിടക്കുകയാണ് ഞാൻ. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ വീണ്ടും കരയാൻ തുടങ്ങി മറ്റാരുമല്ല അലാറം തന്നെ. ഉടൻ തന്നെ എന്റെ കാതുകളിൽ മുനീറെ എന്ന വിളി പതിഞ്ഞു  അതാണെന്റെ ഉമ്മ സുൽഫത്ത്. എടാ മുനീറെ നിനക്കിന്ന് പള്ളിക്കുടത്തീപോണ്ടേ? പടച്ചോനെ മണി ഏഴായി എടാ എണീക്കടാ ശെയിത്താനെ. ഒട്ടും താൽപര്യം ഇല്ലാതെ മുനീർ എണീറ്റ് സ്കൂളിൽ പോവാൻ തയ്യാറായി. ഉമ്മാ ഞാൻ ഇറങ്ങുന്നു എന്ന ശബ്ദം കേട്ട ഉടനെ അടുക്കളയിലെ എല്ലാ ജോലിയും നിർത്തിവെച്ച് പുഞ്ചിരിച്ച മുഖത്തോടെ മകനെ സ്കൂളിലേക്ക് യാത്രയാക്കാൻ ഉമ്മ ഓടിഎത്തി. മോനെ സൂക്ഷിച്ച് പോണേ!  ശരി ഉമ്മ എന്ന് പറഞ്ഞ് ഞാൻ സ്കൂളിലേക്ക് യാത്രയായി. ക്ലാസ്മുറിയിലെത്തിയ ഞാൻ അവിടുത്തെ നിശ്ശബ്ദതകണ്ട് ആദ്യം ഒന്നു പതറി  പിന്നീടാണ് ഓർതത് ഇന്നലെ റസീന ടീച്ചർ ഇന്നത്തേക്ക് പരീക്ഷ പറഞ്ഞിരുന്നല്ലോ! ഞങ്ങളുടെ മലയാളം അധ്യാപികയാണ് റസീന ടീച്ചർ അടുത്തിരുന്ന അബ്ദുവിന്റെ കയ്യിൽ നിന്ന് ഒരു പേപ്പർ വാങ്ങി ഞാനും എഴുതാൻ തുടങ്ങി അബ്ദുൽ മുനീർ ഒൻപത് .ബി. ചോദ്യം എന്താണന്നറിയാൻ അബ്ദുവിന്റെ പേപ്പറിലേക്ക് നോക്കിയ എന്നെ ടീച്ചർ വിളിച്ചു. മുനീറെ... എന്താടാ അവി...