സാമുവലിന്റെ സ്വർഗ്ഗം
എല്ലാവർക്കും മഴ പലപ്പോഴും സുന്ദരമാകാറില്ല. ചോർന്നൊലിക്കുന്ന കൂരയുടെ കീഴിൽ കഴിയുന്ന സാമുവലിനും കുടുംബത്തിനും മഴ ഒരു പേടി സ്വപ്നം തന്നെയായിരുന്നു. കൊളോണിയൽ ഭരണം വന്നതോടെ ഭക്ഷ്യവിളകളിൽ നിന്ന് ധാന്യവിളകളുടെ ഉത്പാദനത്തിലേക്ക് ഉണ്ടായ മാറ്റം സാമുവലിനെയും കുടുംബത്തെയും കൊടും പട്ടിണിയിലാക്കി. താൻ പാട്ടത്തിനെടുത്ത സ്ഥലം ധാന്യവിളകളുടെ കൃഷിക്ക് അപ്രാപ്തമായതാണ് അതിനു കാരണം.
ഇംഗ്ലീഷ് ഭാഷ പഠിക്കാം എന്നാൽ ആ ഭാഷയിൽ ചിന്തിക്കാനും മനസ്സിലാക്കാനും പാടില്ല എന്നുള്ള ബ്രിട്ടീഷ് നിയമമൊന്നും സാമുവൽ വക വച്ചിരുന്നില്ല. കാലിനു പരിക്കുപറ്റി ബ്രിട്ടീഷ് പട്ടാളത്തിൽ നിന്നും വിരമിച്ചു വന്ന നോഹ പീറ്റർ എന്ന കാരുണ്യവാനായ മനുഷ്യനായിരുന്നു അവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്നത്. സാമുവൽ ഭാര്യ ക്ലാര, മക്കൾ ലൂക്കായും മറിയവും ഇതാണ് സാമുവലിന്റെ സ്വർഗ്ഗം ഒരുനേരത്തെ അന്നവും സന്തുഷ്ടതയോടെ ഒന്നിച്ചിരുന്നാണ് അവർ കഴിച്ചിട്ടുള്ളത്.
ഒരു ദിവസം സാമുവൽ ക്ലാരയോട് പറഞ്ഞു കുറച്ചു ദിവസത്തിനുള്ളിൽ നമ്മുടെ കഷ്ടപ്പാട് എല്ലാം മാറുവടി... എനിക്ക് ഉടനെ ജോലി കിട്ടുമെന്നാണ് പീറ്റർ സാർ പറയുന്നത്.
ക്ലാര : അപ്പോ അതിലുള്ള പഠിപ്പൊക്കെ നിങ്ങൾ പഠിച്ചു കഴിഞ്ഞോ?
സാമുവൽ: ഉം.. If you cannot change whatever is happening then change yourself
ക്ലാര : എന്തോന്നാ.. നിങ്ങൾ എന്നതാ ഇപ്പോ പറഞ്ഞേ..
സാമുവൽ: എടി പൊട്ടി.. എന്താണ് സംഭവിക്കുന്നത് അതിൽ മാറ്റം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ സ്വയം മാറുക എന്ന്...
ക്ലാര: ഓ.. എന്റെ കർത്താവേ എനിക്കൊന്നും മനസ്സിലാവുന്നില്ല നിങ്ങളുടെ ഈ പറച്ചിൽ.
സാമുവൽ : ഹ.. ഹ..
ക്ലാര : എന്നോട് പറഞ്ഞത് കൊള്ളാം കൂടുതൽ ഇതിന്റെ പത്രാസ് കാണിച്ചാ നമ്മൾ വീണ്ടും പട്ടിണിയിൽ തന്നെയായിരിക്കും.
സാമുവൽ: ഉം..
ക്ലാര : ശരിക്കും നിങ്ങൾ സാറ് മാരുടെ ഭാഷ പറയുന്നത് കേൾക്കാൻ എന്ത് ചേലുണ്ട്..
സാമുവൽ : ഉണ്ടോ? ശരിക്കും?എന്നാൽ ഇനി നിന്നെ ഞാൻ മൈ ഡിയർ ക്ലാര എന്ന് വിളിക്കട്ടെ...
ക്ലാര : എന്തോന്നാ എന്തോന്നാ
സാമുവൽ : എന്റെ പ്രിയപ്പെട്ട ക്ലാരേ... എന്ന്
മൈഡിയർ ക്ലാരേ....
ക്ലാര : ഹ.. ഹ...
സാമുവൽ : ഹ ഹ..
പുതിയ സന്തോഷങ്ങളേയും നല്ല ജീവിതത്തെയും വരവേൽക്കാനാകും എന്ന പ്രതീക്ഷയോടെയുള്ള ഇരുവരുടേയും ചിരികൾ ആ കൊച്ചു കുടിലിന് നൂറുനക്ഷത്രങ്ങളുടെ ദൈവിക ചാതുര്യം നൽകി.
സ്വയം മാറുക 👍
ReplyDelete😍
ReplyDelete