എന്റെ വിഷാദ മധുര കാവ്യം 🍂
എന്റെ വിഷാദമാം മധുര കാവ്യമേ
ഏറെ ദൂരം കാവലാകില്ലയോ
ഈ അക്ഷരങ്ങളിലെങ്കിലും.
നമുക്കായി ആരോതീർത്തയീ
വ്യോമമേൾക്കൂര പറയുന്നെൻ
നിഴൽ കൂട്ടിനോടും.
പരസ്പരകാഴ്ച്ചയിൽ നാം തൻ
നയനങ്ങൾ എത്ര സുന്ദരമവ
അജ്ഞാതാശ്രുവാൽ സ്വരസജ്ജമായപോൽ.
അലിയും തവിട്ടുനിറമാർന്ന നിൻ
ലോചനം തന്നെയാണെൻ
പ്രണയാരംഭ പതയം പോലും.
കൃഷ്ണ വക്ത്രത്തിൽ ഭൂലോകമെന്നപോൽ
കണ്ടുഞാനെൻ ഹർഷദുഃഖം.
കൃതാർഥമീ ജീവിതം വ്യഥപോലും
പുഞ്ചിരിച്ചു മൊഴിയുന്നിതാ
തഥാകൃതം ചിത്തം പറയുന്നപോൽ.
👌👌👌
ReplyDelete❤️❤️❤️
ReplyDelete