എന്റെ മരണശേഷം!
എന്റെ മരണശേഷം എന്നോടൊപ്പം
എന്റെ വീട്ടിൽനിന്നും പടിയിറങ്ങിയത്,
എന്റെ ഭാര്യയുടെ നിറമുള്ള വസ്ത്രങ്ങളുമായിരിന്നു.
ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു
അവയെ ഉപേക്ഷിക്കരുതേ
നിനക്കേറെ പ്രീയപ്പെട്ട നീലനിറമെങ്കിലും!
എന്നാൽ,
ഏത് നിറത്തോടും ചേരുന്ന വെള്ളനിറമായി അവളുടെ
ജീവിതം മാറിയിരുന്നു.
കുട്ടികളുടെ നിറമുള്ള ജീവിതത്തിനായി അവൾ ഏതിരുളിലും പ്രകാശിക്കുന്ന നിറമായിമാറി.
ആ കാഴ്ച്ചയിൽ ഈ ലോകത്തുള്ള
എല്ലാ സന്തോഷവും എനിക്കാ നിറത്തിൽ കാണാൻ കഴിഞ്ഞു.
എന്താണീ നിറത്തിനിത്ര ഭംഗി?
ഉള്ളിൽ മെഴുകുതിരിനാളം കത്തി ഉരുകുമ്പോഴും, പുറമെ അവൾ ഏറെ പ്രകാശം വഹിച്ചിരുന്നു,
അതിനാലാവും!
Comments
Post a Comment