റിഫാഖ്യാത്ത് ✨️


വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് മനസ്സില്ലാമനസ്സോടെ തുർക്കിയിലേക്ക് കച്ചവടത്തിനായി പോകുന്നത്. നാട്ടിൽ കച്ചവടത്തിന്റെ ബാധ്യതകൾ കുമിഞ്ഞുകൂടിയ സമയത്താണ് ഖാലിദ് തന്റെ പിതൃസഹോദരീപുത്രിയായ ഹമീമിനെ വിവാഹം ചെയ്യുന്നത്.
ജന്മനാ സംസാരശേഷിയില്ലാത്ത ഹമീമിന് വിവാഹമൊന്നും നടക്കാതെ കുടുംബം അതീവ വിഷമത്തിലാണ്ടിരിക്കുന്ന സമയത്താണ് ഖാലിദിന്റെ ഉമ്മ അവന്റെ ബാധ്യതൾക്കൊരു പോംവഴി എന്നോണം ഹമീമിന്റെയും ഖലീദിന്റെയും വിവാഹം നടത്തുന്നത്.

വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് തുർക്കിയിലേക്ക് കപ്പൽ കയറുന്നത്. ഷാമിൽ എന്ന ഫലസ്തീൻ കുടിയേറ്റ കച്ചവടക്കാരനോടൊപ്പം കച്ചവടതന്ത്രങ്ങൾ പഠിച്ച ഖാലിദ് തുർക്കിയിൽച്ചെന്ന് നാല് വർഷങ്ങൾക്കുള്ളിൽ തന്നെ ഇസ്താൻബുള്ളിലെ അറിയപ്പെടുന്ന ധനികനായ കച്ചവടക്കാരിൽ ഒരാളായി മാറി. തന്റെ വിവാഹം കഴിഞ്ഞിരുന്നെന്നും ഹമീം എന്ന തന്റെ പത്നി തനിക്കായി കാത്തിരിക്കുകയാണ് എന്ന കാര്യമെല്ലാം സമ്പന്നതയുടെ മായാലോകം ഖാലിദിനെ മറപ്പിച്ചു.

ആ ഇടക്കാണ് ഇസ്താൻമ്പുള്ളിലെ ദർവേഷ് അൽ മാലിക്ക്‌ എന്ന അതിസമ്പന്നനായ കച്ചവടക്കാരൻ കച്ചവടയാത്രാവേളയിൽ കവർച്ചാസംഘത്തിന്റെ പിടിയിൽപ്പെട്ട് മരിക്കുന്നത്. ഈ വാർത്ത ഇസ്തൻമ്പുള്ളിലെ കച്ചവടക്കാരെയെല്ലാം ഒന്നടങ്കം ഭയഭീതിയിൽ ആഴ്ത്തുന്നതായിരിന്നു.
ദർവേഷ് അൽ മാലിക്ക് എന്ന കച്ചവടക്കാരന് നാല് പത്നിമാർ ഉണ്ടായിരിന്നു. നാലാമവൾ ദർവേഷ് കച്ചവടത്തിനായി പോകുന്നതിന്റെ തലേന്ന് തന്റെ അമ്പത്തിരണ്ടാം ജന്മദിനത്തിൽ താൻ പത്നിയായി സ്വീകരിച്ച അടിമസ്ത്രീയായ മെഹർ ഉൽ നൂർ ആയിരിന്നു. ദർവേഷിന്റെ സ്വത്തുക്കളെല്ലാം മക്കളും ആദ്യമൂന്ന് ഭാര്യമാരും ചേർന്ന് വീതിച്ചെടുത്തു. മെഹർ പ്രശ്നത്തിനൊന്നും പോകാതിരിക്കണം എന്നോണം കിറാക്കിൽ ദർവേഷ് പണ്ട് ആടുകളെ വളർത്തിയിരുന്ന സ്ഥലം അവൾക്കായി നൽകി ഉടൻതന്നെ വീട്ടിൽനിന്നും ഇറങ്ങികൊടുക്കണം എന്നും അവർ ആവശ്യപ്പെട്ടു.

കിറാക്കിൽ തനിക്കായ് ലഭിച്ച സ്ഥലത്തെത്തിയ മെഹർ ഉൽ നൂർ കണ്ടത് ഒന്നും അവശേഷിക്കാത്ത ഒരു പുൽമേട് മാത്രമാണ്. ഒരു മേൽക്കൂര പണിയാൻപോലും തന്റെ കൈയിൽ ഒന്നുമില്ല എന്ന നിസഹായത മെഹറിന്റെ കണ്ണുകളിൽ നിന്ന് പേമാരിയെ ഉണർത്തി. അവൾ ആ വഴിയോരത്തിരുന്ന് പൊട്ടിക്കരഞ്ഞു ദൈവത്തെ പഴിച്ചു.
അന്നത്തെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാമിൽ എവിടെ നിന്നോ ഉള്ള സ്ത്രീയുടെ കരച്ചിൽകേട്ട് ആളെ തിരഞ്ഞ് അവിടെ എത്തി. ഷാമിൽ മെഹറിനോട് കാര്യങ്ങൾ അന്വേഷിച്ചു. അവളെ സഹായിക്കാൻ ദൈവം അയച്ച ദൂതനായിരിക്കും താൻ അതുകൊണ്ട് താൻ സഹായിക്കാം എന്ന് മെഹറിന് ഷാമിൽ വാക്കു നൽകി. അടുത്തുതന്നെയുള്ള തന്റെ സഹോദരീഗ്രഹത്തിൽ മെഹറിന് താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്ത് പുലർച്ചെ താൻ കച്ചവടത്തിനായി പോകുമ്പോൾ ഇവിടെ എത്താം എന്ന് ഷാമിൽ മെഹറിനോട്‌ പറഞ്ഞു.
മെഹറിന്റെ സ്വഭാവത്തിലെ ഓരോ ഗുണങ്ങളിലും ഷാമിലും കുടുംബവും വളരെ പെട്ടന്നാണ് ആകൃഷ്ടരായത്. ഒട്ടും വൈകാതെതന്നെ ഷാമിൽ മെഹ്‌റിനെ വിവാഹം ചെയ്തു. കിറാക്കിൽ മെഹറിനു കിട്ടിയ സ്ഥലത്ത് അവർ വലിയ ഒരു മാളിക പണിത് അവിടെ താമസം ആരംഭിച്ചു. ഇസ്താൻബുള്ളിലെ അതീവസമ്പന്നനായ കച്ചവടക്കാരൻ എന്ന പതവി ഇപ്പോൾ ഷാമിലിനായി മാറി. ഇതെല്ലാം മെഹർ തന്റെ ജീവിതത്തിൽ വന്നതിന്റെ കാരണത്താലാണെന്ന് ഷാമിൽ വിശ്വസിച്ചു. അയാൾ ഭാര്യയെ ആവോളം സ്നേഹിച്ചു. മെഹർ അഞ്ച് മാസം ഗർഭം ധരിക്കുന്ന സമയത്താണ് മെർസീനിയയിലേക്ക് കച്ചവടത്തിനായി ഷാമിൽ പോകാനൊരുങ്ങുന്നത്.
കച്ചവടനഗരിയായ മെർസീനിയയിൽ പോയികഴിഞ്ഞാൽ പിന്നീട് ഷാമിലിൻ എന്ന കച്ചവട സമ്പന്നനെ തോൽപ്പിക്കാൻ മറ്റാർക്കുമാവില്ല. അത്രത്തോളം സാധ്യതകളായിരിന്നു അവിടെ.

ഷാമിൽ തന്റെ സ്വന്തം സഹോദരനെപോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഖാലിദിനെ തന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ച് താൻ തിരിച്ചെത്തുന്നതിനു മുമ്പ് ഭാര്യ കുട്ടിക്ക് ജന്മം നൽകുകയാണങ്കിൽ ആൺകുട്ടിയാണെങ്കിൽ അലി എന്നും പെൺകുട്ടിയാണെങ്കിൽ സിയ എന്നും പേരിടണം എന്നും ഷാമിൽ ഖാലിദിനെ അറിയിച്ചു.

എന്നാൽ ഭാര്യയെ പിരിഞ്ഞുപോകാൻ ഷാമിലിന്റെ മനസ്സ് അനുവദിച്ചില്ല. പണത്തിന്റെ മൂല്യം സ്നേഹത്തിൽ നിന്ന് എത്രയോ താഴെയാണെന്ന് ബോധിപ്പിക്കുന്ന രംഗമായിരിന്നു അത്. ഷാമിലിന്റെയും മെഹറിന്റെയും ഈ സ്നേഹം ഖാലീദിനെ തന്റെ ഭാര്യയായ ഹമീമിനെ ഓർക്കാൻ ഇടയാക്കി. ഉടനെ നാട്ടിലേക്ക് മടങ്ങി ഹമീമിനെ ഇവിടേക്ക് കൊണ്ടുവരണം എന്ന് ഖാലിദ് തീരുമാനിച്ചു. ഷാമിലിനോടും മെഹറിനോടും യാത്രപറഞ്ഞ് താൻ സ്വരുക്കൂട്ടിയ സമ്പാദ്യവുമായി ഖാലിദ് നാട്ടിലേക്ക് പുറപ്പെട്ടു.

നാട്ടിലെത്തിയ ഖാലിദ് കാണുന്നത് രോഗശയ്യയിൽ കിടക്കുന്ന ഹമീമിനെയാണ്. ഖാലിദിന്റെ മാതാവ് അവനോട് പറഞ്ഞു. കുറച്ചുനാൾമുമ്പ് നീ വന്നിരുന്നെങ്കിൽ നിനക്ക് അവളെ ചികിത്സിച്ചു രക്ഷിക്കാമായിരുന്നു.

എന്നാൽ ഒരു പരാതിപോലും പറയാതെ സ്നേഹം ഒരിറ്റുപോലും കുറയാതെ ഹമീം ഖലിദിനെ സ്നേഹം നിറഞ്ഞ കണ്ണുകളോടെ ആലിംഗനം ചെയ്തു. താൻ സമ്പാദിച്ച പണമെല്ലാം ഉണങ്ങിയ ഇലകൾ പോലെ പൊടിഞ്ഞു പോകുന്നതായി ആ നിമിഷം അവന് തോന്നി. താൻ ഇതുവരെ സ്നേഹിച്ചിട്ടില്ലാത്ത, എന്നാൽ തന്നെ മാത്രം എന്നും സ്നേഹിച്ചിരുന്ന ഹമീം. താൻ സ്നേഹിച്ചു തുടങ്ങിയപ്പോൾ എന്നുന്നേക്കുമായി തന്നിൽ നിന്നകലുന്നു.
താൻ ഇന്നുവരെ ഈ സ്നേഹം കാണാതിരുന്നതിനു പടച്ചവൻ തന്ന ശിക്ഷയായിരിക്കും ഇത് എന്ന് ഖാലിദ് സ്വയം പഴിച്ചു.

ജീവിതത്തോട് വിടവാങ്ങുമ്പോൾ ഖാലിദിനെ കണ്ട സാഭല്യത്തിൽ ചിരിയുടെ പൂർണതയിൽ മരണത്തെ വരവേൽക്കുന്ന ഹമീം. സ്നേഹിച്ചു തുടങ്ങിയവളുടെ ജീവൻ തന്റെ കണ്മുന്നിൽ വെച്ച് മറയുന്നത് കാണേണ്ടിവരുന്ന ഖാലിദ് കണ്ണുനീരടക്കാൻ കഴിയാതെ ശ്വാസത്തെ മറന്ന്, കാഴ്ചയെ മറന്ന്, പൊട്ടികരയുവാൻ തുടങ്ങി.

ഇത്രയും നാൾ എനിക്ക് സ്നേഹം തോന്നാതെ,
മരണത്തോട് അടുത്തപ്പോൾ അവളോടെനിക്ക് ഇങ്ങനെ സ്നേഹം തോന്നിപ്പിക്കുന്നത് എന്തിനാണ്.. എന്ന് ഖാലിദ് ദൈവത്തോട് പരാതിപ്പെട്ടു.

വർഷങ്ങളായി വേദന സഹിക്കുകയാണവൾ. എപ്പോഴേ അവളെ മരണം നൽകി ആശ്വാസപ്പെടുത്തമായിരുന്നു എന്നാൽ അവൾ അത്രമേൽ സ്നേഹിക്കുന്ന ഖാലിദിനെ ഒരു നോക്ക് കാണാതെ തന്നെ മരണത്തിലേക്ക് വിളിക്കരുതേ നാഥാ... എന്ന് മാത്രമായിരുന്നു ഹമീമിന്റെ പ്രാർത്ഥന.
ഹൃദയം നുറുങ്ങിയ വേദനയിൽ മരണത്തിനു കീഴടങ്ങിയ തന്റെ സ്നേഹത്തെ നോക്കി ഖാലിദ് പൊട്ടികരഞ്ഞു..

മരണം വന്ന് പുൽകുന്നടുത്തോളം,
അവൾ അവനെ കുറിച്ചോർത്തു.

പാതിയിൽ അസ്തമിച്ച ദിവ്യ പ്രഭ.

കണ്ണുകൾ അടച്ചു കരങ്ങളെ ചുംബിച്ചുകൊണ്ട്,

അവൻ പറഞ്ഞു,

എന്റെ നിത്യനിദാനാമാം സ്നേഹമേ!!!





Comments

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!