ഉമ്മ





അലാറം അടിക്കുന്നത് കേട്ടിട്ടും കേൾക്കാത്ത പോലെ പുതച്ചു കിടക്കുകയാണ് ഞാൻ.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ വീണ്ടും കരയാൻ തുടങ്ങി മറ്റാരുമല്ല അലാറം തന്നെ.

ഉടൻ തന്നെ എന്റെ കാതുകളിൽ മുനീറെ എന്ന വിളി പതിഞ്ഞു 

അതാണെന്റെ ഉമ്മ സുൽഫത്ത്.

എടാ മുനീറെ നിനക്കിന്ന് പള്ളിക്കുടത്തീപോണ്ടേ?

പടച്ചോനെ മണി ഏഴായി എടാ എണീക്കടാ ശെയിത്താനെ.

ഒട്ടും താൽപര്യം ഇല്ലാതെ മുനീർ എണീറ്റ് സ്കൂളിൽ പോവാൻ തയ്യാറായി.

ഉമ്മാ ഞാൻ ഇറങ്ങുന്നു എന്ന ശബ്ദം കേട്ട ഉടനെ അടുക്കളയിലെ എല്ലാ ജോലിയും നിർത്തിവെച്ച് പുഞ്ചിരിച്ച മുഖത്തോടെ മകനെ സ്കൂളിലേക്ക് യാത്രയാക്കാൻ ഉമ്മ ഓടിഎത്തി.

മോനെ സൂക്ഷിച്ച് പോണേ! 

ശരി ഉമ്മ എന്ന് പറഞ്ഞ് ഞാൻ സ്കൂളിലേക്ക് യാത്രയായി.

ക്ലാസ്മുറിയിലെത്തിയ ഞാൻ അവിടുത്തെ നിശ്ശബ്ദതകണ്ട് ആദ്യം ഒന്നു പതറി 
പിന്നീടാണ് ഓർതത് ഇന്നലെ റസീന ടീച്ചർ ഇന്നത്തേക്ക് പരീക്ഷ പറഞ്ഞിരുന്നല്ലോ!

ഞങ്ങളുടെ മലയാളം അധ്യാപികയാണ് റസീന ടീച്ചർ

അടുത്തിരുന്ന അബ്ദുവിന്റെ കയ്യിൽ നിന്ന് ഒരു പേപ്പർ വാങ്ങി ഞാനും എഴുതാൻ തുടങ്ങി

അബ്ദുൽ മുനീർ ഒൻപത് .ബി.

ചോദ്യം എന്താണന്നറിയാൻ അബ്ദുവിന്റെ പേപ്പറിലേക്ക് നോക്കിയ എന്നെ ടീച്ചർ വിളിച്ചു.

മുനീറെ... എന്താടാ അവിടെ?

ഒന്നുമില്ല ടീച്ചർ 
ചോദ്യം!!!

ടീച്ചർ ചോദ്യം പറഞ്ഞുതന്നു .

നിനക്കു ഏറെ പ്രിയപ്പെട്ട ആരെയെങ്കിലും കുറിച്ച് ഒരു കൊച്ച്  കവിത എഴുതുക!!

കുറെനേരം ആലോചിച്ചതിനു ശേഷം ഞാൻ എഴുതി തുടങ്ങി
 
എൻ്റെ പൊന്നുമ്മ!

ഉമ്മയുടെ വാത്സല്യം നിറഞ്ഞ സ്‌നേഹത്തെക്കുറിച്ച ഞാൻ ഒരു കൊച്ച്  കവിത എഴുതിതുടങ്ങി .

ഞാൻ എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ പീരീഡ് അവസാനിച്ചതും റസീന ടീച്ചർ എല്ലാവരുടേം കയ്യിൽനിന്നും പേപ്പർ വാങ്ങി പോയതൊന്നും ഞാൻ അറിഞ്ഞില്ല.

അടുത്ത പീരീഡിലെ ടീച്ചറെ പെട്ടന്ന് കണ്ട ധൃതിയിൽ ആ പേപ്പർ ഞാൻ ചുരുട്ടി എൻ്റെ പാന്റിന്റെ വലത്തേ പോക്കറ്റിലേക്കിട്ടു.

ദിവസങ്ങൾ കടന്നുപോയി...

ഒരിക്കൽ കൂട്ടുകാരുമൊത്ത് സിനിമക്ക് പോവാനായി ആരുംകാണാതെ 
അലമാരയിൽ ഉമ്മ പണം വെക്കുന്ന പെട്ടി വളരെ ബുദ്ധിമുട്ടി തുറന്ന് നോക്കിയപ്പോൾ എനിക്ക് കിട്ടിയത് ഒരു കസവ് തുണിക്കഷ്ണത്തിൽ പൊതിഞ്ഞ എന്തോ ആണ്.

അത് തുറന്ന് കണ്ടപ്പോൾ എൻ്റെ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു.

മറ്റെന്തിനെകാളും മൂല്യം കൊടുത്ത എന്റെ ഉമ്മ സൂക്ഷിച്ചത്  എന്താണന്നോ?

ഉമ്മാടെ മകൻ എഴുതി ഉപേക്ഷിച്ച ആ കൊച്ചു പൊട്ട കവിത.

സന്തോഷത്തിന്റെ കണ്ണുനീരും അഭിമാനതിതിന്റെ പുഞ്ചിരിയും ആ ഉമ്മയുടെ മകന്റെ മുഖത്തെ ഒരുപോലെ പ്രകാശിപ്പിച്ചു.

ഉടനെ തന്നെ ഉമ്മയുടെ വിളിയെത്തി.

എടാ മുനീറെ എത്രനേരായി ഈ അബ്‌ദു നിന്നെ കാത് നിൽക്കുന്നു.

പൈസക്കാണെ അലമാരീട അടുത്ത് ചുറ്റിപറ്റി നിക്കണ്ട അത് ആടുക്കളയില തെയില പാത്രത്തിലുണ്ട് ..


Comments

  1. ഇഷ്ടായി..ഇനിയും എഴുതണം

    ReplyDelete
  2. ഉമ്മയുടെ മകൻ പൊന്നുമ്മയെക്കുറിച്ച് എഴുതിയ കവിതകൂടി വായിക്കണം എന്നുണ്ടായി.... 👌

    ReplyDelete

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!