മാതൃത്വം നഷ്ടപ്പെട്ട സ്ത്രീ.
മുപ്പത്തിരണ്ടാം വയസ്സിലാണ് ജെസി വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നത്. താൻ ഗർഭം ധരിച്ചു എന്ന തിരിച്ചറിവ് ഉണ്ടായത് മുതൽ അവൾ അവളെതന്നെ പരിപാലിക്കാൻ തുടങ്ങി.
അമ്മയാകുക എന്നതിലുപരി ഒരു സ്ത്രീക്ക് മറ്റൊരു സന്തോഷം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല.
തന്റെതായ പുതിയ ഒരു ജീവൻ ഭൂമിയിലേക്ക് വരുന്നതിന്റെ കാത്തിരുപ്പാണ് പിന്നീട്. അവൾ അവളെതന്നെ സ്നേഹിക്കാനും വാത്സല്ലിക്കാനും തുടങ്ങും.
ദിവാസ്വപ്നം കാണാനും , കുട്ടിക്ക് ചേരുന്ന പേരുകൾ നോക്കിവെക്കാനും, പഠിപ്പിനെക്കുറിച്ചും, എല്ലാം ആ അമ്മ ചിന്തിച്ചു തുടങ്ങും.
വിവാഹം കഴിഞ്ഞ് 6 വർഷമായിട്ടും ലെബിനും ജെസിയും ഇതുവരെ ഒരു വാക്കുതർക്കം പോലും ഉണ്ടായിട്ടില്ല. പക്ഷെ ലെബിന്റെ സ്വഭാവത്തിൽ ജെസിക്ക് ഇഷ്ടമില്ലാത്ത ഒന്ന്, അവളോട് യാത്ര പറയാതെ വീട്ടിൽ നിന്നും ഇറങ്ങും എന്നതാണ്. തിരിച്ചുവരും എന്ന് ഉറപ്പുള്ളത് കൊണ്ടാവും ലെബിൻ അങ്ങനെ ചെയ്യുന്നത്.
ലെബിനും ജെസിയും മാത്രമല്ല അവരുടെ സന്തോഷത്തിന്റെ സ്രോതസ്സായി കിയാര എന്ന കൊച്ചുമിടുക്കികൂടി അവരോടൊപ്പം ഉണ്ട്. കിയാരക്കിപ്പോൾ 3 വയസ്സായി. വരാനിരിക്കുന്ന കൊച്ചു സുഹൃത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് അവൾ. കിയാരക്ക് ഉറപ്പായിരുന്നു അമ്മയുടെ വയറ്റിൽ നിന്ന് വരാൻ പോകുന്നത് പെൺകുഞ്ഞാണെന്ന്. അവൾ കുട്ടിക്ക് ഒരു പേരും കണ്ടുപിടിച്ചു 'കയിര'. പ്രീയപ്പെട്ട, സുഹൃത്ത്, എന്നീ അർത്ഥങ്ങൾ വരുന്ന ഈ പേരിനെ അർത്ഥവത്താകുന്ന രീതിയിൽ കിയാര അവളുടെ സഹോദരിക്കായുള്ള കാത്തിരുപ്പ് തുടങ്ങി. തനിക്ക് ഏറെ പ്രീയപ്പെട്ട കളിപ്പാട്ടങ്ങൾ മൂന്ന് മാസം പോലും വളർച്ചയാവാത്ത തന്റെ കുഞ്ഞു സഹോദരിക്ക് വേണ്ടി അവൾ മാറ്റിവെച്ചു.
ആദ്യത്തെ സ്കാനിങ്ങ് കഴിഞ്ഞു തന്റെ കുഞ്ഞ് ജീവനെ കണ്ട സന്തോഷം പങ്കിടാൻ ഓടി ലെബിനരികിൽ എത്തിയ ജെസിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ ലെബിൻ വീടുവിട്ട് നടന്നിറങ്ങി.
അത് തന്റെ ഭർത്താവ് ആണെന്ന് തോന്നിപ്പിക്കപോലും ചെയ്യാത്ത ലെബിന്റെ ആ പെരുമാറ്റം ജെസിയുടെ മനസ്സിൽ വല്ലാത്ത പാകപിഴയുണ്ടാക്കി.
ആ നിമിഷം തന്റെ ഉദരത്തിൽ തൊട്ട ജെസിക്ക് ജീവനില്ലാത്ത എന്തിനയോ താൻ വയറ്റിൽ പേറുന്നത് പോലെ അനുഭവപ്പെട്ടു.
അമ്മയെ കണ്ട കിയാര ഓടി വന്ന് ജെസിയെ കെട്ടിപിടിച്ചു.
കിയാര : അമ്മ വാവയെ കണ്ടോ?
ജെസി അവളുടെ കണ്ണുകൾ മുറുക്കെ അടച്ചു കിയാരയെ ചേർത്തുപിടിച്ചു പറഞ്ഞു.
കണ്ടു..
ജെസി : കണ്ടു.. എന്റെ കിയാരമോളെ പോലെ ഒരു മിടുക്കി വാവ.
നിഷ്കളങ്കമായ ആ ചോദ്യം ജെസിയുടെ ഉദരത്തിലെ ഭ്രൂണത്തിന് സ്നേഹത്തിന്റെ പുതു ജീവൻ നൽകി.
അമ്മ വാവയെ കണ്ടോ??..
Comments
Post a Comment