സെറിൻ
നല്ല സൗഹൃദങ്ങളുടെ തുടക്കം എങ്ങനെ ആണെന്ന് ഞാൻ ഇതുവരെ അനുഭവിച്ചട്ടില്ല. എന്നാൽ കുറച്ചു ദിവസമായി അത്തരം ഒരു കംഫർട് സോൺ എനിക്ക് ചില നിമിഷങ്ങളിൽ ലഭ്യമാകുന്നുണ്ട് . മറുവശത്തെ സുഹൃത്തിനു അതിന്റെ അറിവ് പോലും ഉണ്ടാവാൻ വഴിയില്ല. ദീർഘ നേരത്തെ ചർച്ചകൾ ഓരോ ദിവസവും ഓരോ വിഷയങ്ങൾ ചിലപ്പോൾ രാഷ്ട്രിയമാവം മതമാവം നവോത്ഥാനമാവം എന്തുമാവം ഇരുവരും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ഒടുവിൽ താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു എന്ന ഒരാളുടെ മറുപടിയോടെ ചർച്ച അവസാനിക്കുന്നു. ഇന്നും അത്തരം ഒരു ചർച്ചയുണ്ടായി എന്തൊക്കാരാണത്താൽ ചർച്ചമുഴുവിപ്പിക്കാൻ ഞങ്ങൾക് സാധിച്ചില്ല....
അത്രയും എഴുതി സെറിൻ അവളുടെ ഡയറി അവസാനിപ്പിച്ചു.
മറുവശത്തെ ആ സുഹൃത്ത് ആരാണെന്ന ചോദ്യം ഉണ്ടാവാം?
ഗ്ലാഡ്വിൻ!!
പുസ്തകങ്ങളുടെ ഒരു എക്സിബിഷനിൽ വെച്ചാണ് അവർ ആദ്യമായി കാണുന്നത്.
പ്രത്യേകിച്ചൊന്നും അന്ന് ഇരുവരും സംസാരിക്കാൻ ഇടയായില്ല.
പിന്നീട് യാദൃശ്ചികമായി ഒരു പുസ്തക പ്രകാശനത്തിന് അവർ വീണ്ടും കണ്ടുമുട്ടാൻ ഇടയായി.
അന്നവരുടെ ചർച്ചാവിഷയം മാർക്സ് ആയിരുന്നു. സെറിൻ ഒരു മാർക്സ് ആരാധികയാണ്.
"പ്രോമിത്യുസ് എപ്പോഴും മനുഷ്യപക്ഷത്തായിരുന്നു. മനുഷ്യ പക്ഷത്തേ പ്രോമിത്യുസിനെ കാണു. അതാണ് പ്രോമിത്യുസിന്റെ മഹത്വം"
മാർക്സ് ഡോക്ടറേറ്റിനു വേണ്ടി സമർപ്പിച്ച പ്രബന്ധത്തിൽ പ്രോമിത്യുസിനോടുള്ള ആദരവുപ്രകടിപ്പിച്ചുകൊണ്ട് ഇങ്ങ്നൊരു ആമുഖം എഴുതിയിട്ടുണ്ട്.
എന്താണ് ദാരിദ്ര്യം എന്ന് മാർക്സിനോട് ആരും പറയേണ്ടതില്ല.
സ്വന്തം ജീവിതം ദാരിദ്ര്യത്തിനു വേണ്ടി വിട്ടുകൊടുത്ത പ്രതിഭാഷാലി ആയിരിന്നു മാർക്സ്.
കഷ്ടപ്പാടുകളിൽ തളരാതെ തനിക്കുചുറ്റുമുള്ള ജനതയെ ധീരമായ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത് വ്യക്ത്വിത്വം ആണ് മാർക്സ്.
തത്വചിന്തകൻ, സാമൂഹ്യശാസ്ത്രജ്ഞൻ, ചരിത്രകാരൻ, വിപ്ലവകാരി എന്നീ നിലകളിലെല്ലാം ലോകത്തിന് മുന്നിൽ സഞ്ചരിച്ചിട്ടുള്ള മാർക്സ് പണ്ടേ ഗ്ലാഡ്വിന്റെ ചിന്തകളെ സ്വാധീനിച്ച വ്യകത്വിത്വമാണ്.
ഇരുവരുടെയും ചിന്തകളിലുള്ള യോജിപ്പ് അവരുടെ പിന്നീടുള്ള കണ്ടുമുട്ടലുകൾക്ക് കാരണമായി.
സെറിൻ താമസിക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലെ നമ്പർ സംഘടിപ്പിക്കുക എന്നത് ഗ്ലാഡ്വിന് പ്രയാസമുള്ള കാര്യമായിരുന്നില്ല.
ഒരിക്കൽ അപ്രതീക്ഷിതമായി സെറിനു ഗ്ലാഡ്വിന്റെ ഒരു ഫോൺ കോൾ വരുന്നു.
വാർഡൻ വിവരം അറിയിച്ചതും,
മനസ്സിൽ തണുത്ത പൂക്കൾ വിതറിയ സന്തോഷം ഉണ്ടായങ്കിലും അത് പ്രകടിപ്പിക്കാതെ നിശ്ചല മുഖഭാവത്തിൽ അവൾ ഫോൺ എടുത്തു.
സെറിൻ: ഹലോ
ഗ്ലാഡ്വിൻ: ഹലോ സെറിൻ ഇത് ഞാനാണ് ഗ്ലാഡ്
സെറിൻ: ഗ്ലാഡ് സുഖമല്ലേ! എന്താണ് വിളിക്കാൻ ഇടയായത്.
ഗ്ലാഡ്:സെറിൻ....................................................................................
പെട്ടന്നാണ് ഗ്ലാഡ്വിന്റെ സ്വരം ഇടറിയത്.
ഇടറിയസ്വരത്തിൽ അയാൾ എന്തോ ചോദിക്കാൻ ശ്രെമിക്കുന്നുണ്ടങ്കിലും അയാൾ പറയുന്നത് സെറിനു കേൾക്കാൻ സാധിക്കുന്നില്ല
സെറിൻ : ഹലോ ഗ്ലാഡ് എന്താണ് പറയുന്നത്
എനിക്ക് വ്യക്തമാകുന്നില്ല
ഹലോ കേൾക്കാമോ..
ഹലോ.......
സെറിൻ ഫോൺ വെക്കുന്നു.
എന്തായിരിക്കും ഗ്ലാഡ് പറയാൻ വന്നത്? സെറിന്റെ ചിന്തകളിൽ ആ ചോദ്യം മുഴങ്ങുന്നു..
കുറച്ചധികം നിമിഷങ്ങളിലെ കൂടികഴ്ചകൾ മാത്രം പരിചയം,
കുറച്ച് നല്ല ചർച്ചകൾ, ഇത്രമാത്രമാണ് അവർ തമ്മിലുള്ള ബന്ധം.
അങ്ങനെ ഒരു വ്യക്തിയെകുറിച്ച് താൻ ചിന്തിക്കേണ്ട കാര്യം ഉണ്ടോ?
തന്റെ ചിന്തകളിലെ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അദ്ദേഹം കടന്നു വരേണ്ട കാര്യം എന്താണ്?
നമ്മൾ പോലുമറിയാതെ ഒരാളുടെ ചിന്തകളിൽ നമുക്കൊരു ഇടം ലഭിക്കുക എന്നത് നിസാരകാര്യമല്ല.
അടിസ്ഥാനപരമായി നോക്കുമ്പോൾ മനുഷ്യൻ അവനെത്തന്നയാണ് ആദ്യം സ്നേഹിക്കുന്നത്.
അത്തരത്തിലുള്ള അവന്റെ ചിന്തയിൽ പ്രതേകിച്ചു ഒരു വ്യക്തമായ കാരണം ഇല്ലാതെ ഒരാളെ കുറിച്ചുള്ള ചിന്ത കടന്നുവരുക എന്നത് അല്പം രസകരമായ അവസ്ഥയാണ്.
ചിന്തകളുടെ കനം തലക്ക് ഭാരം തോന്നിപ്പിച്ചപ്പോൾ അവൾ അറിയാതെ ഉറക്കത്തിന്റെ ആഴത്തിലേക്ക് ചെന്നെത്തി.
.
.
കുറച്ച് ദിവസങ്ങൾക്ക് ശേഷം സെറിൻ അവളുടെ ഒരു സ്കൂൾകാല സുഹൃത്ത് വിദേശത്ത് പോകുന്നതിന്റെ സെന്റോഫ് പാർട്ടിയിൽ പങ്കെടുക്കാനായി പോകുക ആയിരിന്നു .
ബസ്സിൽ യാത്ര ചെയ്യുമ്പോൾ വിൻഡോ സീറ്റിൽ ഇരുന്നു പകൽക്കിനാവ് കാണൽ അവളുടെ ഒരു വിനോദമാണ് .
പുറത്തെ മനോഹര കാഴ്ചകൾ
ചിരിക്കുന്ന മനുഷ്യർ,
അകറ്റി നിർത്തിയിരിക്കുന്ന മരങ്ങൾ കാറ്റിന്റെ സഹായത്തോടെ തങ്ങളുടെ ഇലകൾ നിറഞ്ഞ കൈകൾ കോർത്ത്പിടിക്കുന്ന കാഴ്ചകൾ .
കാറ്റു മെല്ലെ മുഖത്തെ സ്പർശിക്കുമ്പോൾ അവൾ അവളുടെ മനസിന്റെ കോണിലുള്ള രസകരമായ സ്വപ്നങ്ങളെ ആലോചിക്കും .
സ്വാഭാവികമായും അവളുടെ ചിന്തയിൽ ഗ്ലാഡ്വിനും കടന്നുവന്നു .
അവൾക്ക് അയാളെ കുറിച്ച കൂടുതൽ അറിയാൻ താല്പര്യംതോന്നി.
ഹോസ്റ്റലിൽ തിരിച്ചെത്തിയശേഷം ഗ്ലാഡ്വിനെ ഫോൺകോൾ ചെയ്യാം എന്ന് അവൾ മനസ്സിൽ കരുതുന്നു .
അല്ലങ്കിൽ ഒരുപക്ഷെ താൻ ചിന്തിക്കുന്നതുപോലെ അദ്ദേഹം ചിന്തിക്കുന്നില്ലങ്കിൽ താൻ വിളിക്കുന്നത് അദ്ദേഹസത്തിനു ഒരു ബുദ്ധിമുട്ടായേക്കാം എന്ന ചിന്ത അവളെ അതിൽനിന്നു പിന്തിരിപ്പിക്കുന്നു .
ഒരു പത്രപ്രവർത്തകൻ ആയത്കൊണ്ട്തന്നെ എപ്പോഴായിരിക്കും ഗ്ലാഡ്വിനെ വിളിച്ചാൽ ലഭ്യമാവുക എന്നും സെറിന് ധാരണയില്ല.
ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ പെട്ടന്നുണ്ടായ തോന്നലിൽ സെറിൻ ഗ്ലാഡ്‌വിനെ വിളിക്കുന്നു .
എന്തൊഭാഗ്യത്താൽ വിളിച്ചയുടൻ ലൈനിൽ അവൾക്ക് ഗ്ലാഡ്വിനെ തന്നെ കിട്ടുന്നു എന്നാൽ അയാൾ ഒന്നും സംസാരിക്കാൻ കൂട്ടാകുന്നില്ല.
അതവളെ അതിചിന്താകുല ആക്കി .
അന്നവൾ ഡയറി എഴുതുമ്പോൾ അതിൽ കോട്ട് ചെയ്ത് ഒരു വാചകം എഴുതി.
അവരുടെ അവസാന ചർച്ചയിൽ ഗ്ലാഡ് പറഞ്ഞ വാചകം.
" നമ്മുടെ ഈ ചർച്ചകൾ അവസാനിക്കുന്നില്ല അത് തുടർന്നുകൊണ്ടേ ഇരിക്കും, വരൾച്ചക്ക് പിന്നീടുള്ള മഴപോലെ വെയിലിന് പിന്നീടുള്ള തണുപ്പ് പോലെ മനുഷ്യന്റെ ചിന്തകൾ തമ്മിലുള്ള കൂടികാഴ്ചകളാണ് ഓരോ ചർച്ചയും "
ഗ്ലാഡ് പറഞ്ഞ ഓരോ വാക്കുകളും സെറിന്റെ ഓർമകളിൽ ആഴ്നിറങ്ങിയിരിക്കുന്നു.
ഒരു പത്രപ്രവർത്തകൻ ആയത് കൊണ്ടായിരിക്കാം ഗ്ലാഡ്‌വിന്റെ ഓരോ വാക്കിനും ഇത്രെയും ജീവൻ .
ചിലചർച്ചകളിൽ ഗ്ലാഡ്‌വിന്റെ മറുപടിയും നിലപാടുകളും സെറിനെ അവളുടെ മറുപടി പറയാതെ പോലും അത് ശ്രവിച്ചിരിക്കാൻ ഇടയാക്കിയിട്ടുണ്ട് .
ചിരിച്ച മുഖഭാവമാണ് സെറിൻ ഗ്ലാഡ്വിനിൽ കൂടുതൽ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ദേഷ്യപ്പെട്ട രൂപം അവൾക്ക് അറിയില്ല.
ഒരാളുടെ ബാഹ്യരൂപത്തിൽ നിന്ന് നമുക്ക് ആരയും വ്യക്തമാകില്ല
എന്നാൽ ഒരാളോട് എന്തെങ്കിലും വിഷയത്തെ കുറിച്ച് സംസാരിക്കുക അതിൽ നിന്ന് നമുക്ക് അളക്കാം നമ്മളും അവരും തമ്മിലുളള വിദൂരത .
.
....................................................................................................
സ്നേഹിക്കുന്ന ആളുടെ പേര് നമ്മുക്ക് ചുറ്റും എവിടെയെങ്കിലും ഒന്ന് ചെറുതായി കണ്ടാൽ പോലും അത് നമ്മുടെ കണ്ണുകളിൽ ഒടക്കും.
ഓഫീസിലേക്ക് പോവാൻ ഇറങ്ങിയ സെറിൻ ടീപ്പോയിൽ കിടന്ന പേപ്പറിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചപ്പോൾ ഗ്ലാഡ്‌വിൻ എന്ന പേര് പെട്ടന്ന് കണ്ണിലൊടക്കി.
കുറച്ച് നാളുകളായി സെറിന്റെ മുഖത്ത് മങ്ങിപ്പോയിരുന്നു സന്തോഷഭാവം പെട്ടന്ന് അവളുടെ മുഖത്ത് പ്രത്യക്ഷമായി.
അവൾക്ക് അവളുടെ സന്തോഷം അടക്കാനായില്ല
സന്തോഷംകൊണ്ട്‍ അവളുടെ കണ്ണുകൾ പ്രകാശിച്ചു .
പ്രണയത്തെക്കുറിച്ച് ഗ്ലാഡ് എഴുതിയ ഒരു ലേഖനമാണ് അന്ന് പത്രത്തിൽ അവളെ ആനന്ദിപ്പിച്ചത് .
ലേഖനം വായിച്ച് വരും തോറും അവൾക്ക് തങ്ങളുടെ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ലേഖനം എഴുതിയത് എന്ന് തോന്നിപ്പിക്കുന്നവ ആയിരുന്നു അതിലെ ഒരോ വരിയും.
.
.
എന്താണ് പ്രണയം
എന്താണ് പ്രണയം എന്ന ചോദ്യത്തിന് ഒരുപാടാണ് ഉത്തരങ്ങൾ !
പലതും പലരുടെയും അനുഭവങ്ങളും അനുമാനകളുമാണ് .
ലോകത്തിൽ ഇത്രയും മനോഹരമായ മറ്റൊരവസ്ഥയില്ല
പ്രണയിക്കുക പ്രണയിക്കപ്പെടുക .
പ്രണയിക്കുമ്പോൾ നാം എന്ന പൂവിനു മഴവില്ലിന്റെ നിറമാണ് .
പ്രണയിതാവിനെ കുറിച്ചോർക്കുമ്പോൾ അറിയാതെ വിരിയുന്ന പുഞ്ചിരി,
അദ്ദേഹവുമായി സംസാരിച്ച ഓരോ വാക്കുകളും വീണ്ടും വീണ്ടും മനസിൽ പറഞ്ഞുനോക്കുമ്പോൾ മനസിന് ലഭിക്കുന്ന കുളിർ.
പ്രണയിതാവിന്റെ നമ്മുക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം കണ്ണാടിയിലെന്നപോലെ നമ്മുടെ മനസ്സിൽ എന്നും പ്രതിഫലിക്കുന്നു.
ചുണ്ടുകൾക്കിടയിലെ അവരുടെ പുഞ്ചിരി നമ്മുടെ മുഖത്തും അറിയാതെ ഒരു പുഞ്ചിരി പകരുന്നു .
നിശ്ചലമായി എത്രനേരം വേണമെങ്കിലും നമ്മുടെ മനസ്സിലെ അവരുടെ ചിത്രം നോക്കി നമ്മുക്കിരിക്കാൻ സാധിക്കും .
ഒറ്റപ്പെടൽ തോന്നുമ്പോൾ കണ്ണടച്ച് നമ്മുടെ മനസ്സിലുള്ള അവരുടെ ചിത്രത്തെ കാഴ്ചയിൽ കൊണ്ടവരുമ്പോൾ അറിയാതെ ലഭിക്കുന്ന ഒരാത്മധൈര്യം ഏത് കൊടുമുടിയും കീഴടക്കാൻ നമ്മെ സഹായിക്കുന്നു.
ഒരുപക്ഷെ നമ്മൾ നമ്മുടെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ലങ്കിൽ ,
പ്രണയമാണ് നമ്മുക്കുള്ളിൽ എന്ന് തിരിച്ചറിയുന്നതുമുതൽ അത് തുറന്ന് പറയുന്നത് വരെയുള്ള അത്രയും രസകരമായ മറ്റുദിവസങ്ങളില്ലെന്ന് ഞാൻ തീർത്തു പറയുന്നു .
പ്രണയമാണെന്ന തിരിച്ചറിവുണ്ടാവുന്ന ആ നിമിഷം നാം നാമല്ലാതെ മാറ്റിരാളായി മാറുന്നു .
നമ്മളിലെ ഏറ്റവും മികച്ച നമ്മെ പുറത്തുകൊണ്ടുവരാൻ നമ്മൾ ശ്രമിക്കുന്നു .
ഓരോ നിമിഷവുമുള്ള ഹൃദയമിടുപ്പുകളോടൊപ്പം അവരുടെ പേരും നമ്മുടെ ഹൃദയം ഉരുവിടുന്നു .
ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവരെ കുറിച്ചുള്ള ചിന്തകളിലായിരിക്കും.
അവരുമായി ചിലവഴിക്കുന്ന നിമിഷങ്ങൾ മണിക്കൂറുകൾ ആയിരുന്നെങ്കിൽ, ദിവസങ്ങൾ വർഷങ്ങൾ ആയിരുന്നെങ്കിൽ എന്നെല്ലാം നാം ആഗ്രഹിക്കുന്നു .
നമ്മെ സുഹൃത്തായി കാണുന്ന ആളോടാണ് നമ്മുക്ക് പ്രണയം തോന്നുന്നതെങ്കിൽ . പ്രണയം തോന്നിക്കഴിഞ്ഞ് പിന്നീട് അവരോടുള്ള സംസാരത്തിൽ അറിയാതെ നമ്മുടെ പെരുമാറ്റത്തിന്ന് അത് പ്രകടമാവാതിരിക്കാനുള്ള കരുതലുണ്ടായിരിക്കും.
സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടങ്കിലും വളരെ സ്വാഭാവികമായി പെരുമാറുന്നതിൽ ജാഗ്രത പുലർത്തുന്നു.
ദിവസവും അവരോട് സംസാരിക്കാൻ ലഭിക്കുന്നത് അഞ്ച് നിമിഷമാണങ്കിൽ അഞ്ച് നിമിഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരുപ്പായിരിക്കും ആ ദിവസത്തിലെ മറ്റ് മണിക്കൂറുകൾ മുഴുവനും .
അതിനുശേഷം പിന്നീടവരോട് മിണ്ടുന്നതുവരെ അവസാനമായി അവരോട് സംസാരിച്ച ആ അഞ്ച് നിമിഷത്തിലെ വാക്കുകളും ഓർമകളുമായിരിക്കും മനസ്സിൽ .
ആ നിമിഷങ്ങളിൽ മനസ്സിനെ ഏറ്റവും അലട്ടുന്ന രണ്ട് ചോദ്യങ്ങൾ .
അവരും നമ്മളെ കുറിച്ച ഓർക്കുന്നുണ്ടായിരിക്കുമോ ?
അവരോടൊപ്പമുള്ള നിമിഷങ്ങളിൽ നിന്ന് നമ്മുക്ക് ലഭിക്കുന്ന അതെ ആനന്ദം അവരും അനുഭവിക്കുന്നുണ്ടായിരിക്കുമോ ?
ഇല്ലാന്നാണുത്തരം എങ്കിൽ ആഗ്രഹങ്ങളുടെ ചീട്ടുകൊട്ടാരം നിമിഷങ്ങൾക്കുള്ളിൽ തകർന്നടിയും എന്ന ഉത്തരം ആദ്യംതന്നെ മനസിനെ പറഞ്ഞുപഠിപ്പിക്കാൻ ശ്രമിക്കുന്നു.
ഒരു പക്ഷെ നാം അനുഭവിക്കുന്ന അതെ വികാരം മറുഭാഗത്തും ഉണ്ടങ്കിൽ അത് തിരിച്ചറിയുന്ന സന്ദർഭത്തിലായിരിക്കും നാം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മാന്ത്രിക നിമിഷങ്ങൾ അനുഭവിക്കുന്നത് .
പിന്നീടങ്ങോട്ടുളള ദിനങ്ങൾ
പ്രണയത്തിന്റെ ദിനങ്ങളാണ്.
പ്രണയിക്കാനും പ്രണയിക്കപ്പെടാനുമായുള്ള ദിനങ്ങൾ.
പ്രണയിക്കുന്നവർ പരസ്പരം സ്നേഹം പങ്കിടുന്നു .
.
.
.
ഏയ് പ്രണയമേ ...
നമ്മുക്ക് പരസ്പരം സ്നേഹം പങ്കിടാം
അതോടൊപ്പം നമ്മുടെ ചിന്തകളും പങ്കിടാം .
സ്നേഹവാചകങ്ങളിൽ മാത്രം ഒതുങ്ങിപ്പോവാതെ
നമ്മുക്കിടക്ക് മാർക്സിനെക്കുറിച്ചും , ലെനിനെ കുറിച്ചും
വിപ്ലവത്തെക്കുറിച്ചും, നവോത്ഥാനത്തെക്കുറിച്ചും ,
പ്രപഞ്ച സത്യങ്ങളെ കുറിച്ചും,
യോജിപ്പുകളും വിയോജിപ്പുകളും
എല്ലാം ചർച്ചചെയ്യാം.
തണുത്ത രാത്രികളിൽ
ചൂട് ആവി പറക്കുന്ന ചായക്കൊപ്പം
നിന്റെ ചൂട് ചിന്തകളും എനിക്ക് പകരുമോ ??
......................................................................................................................................................................
ഗ്ലാഡ്വിൻ തന്നോട് പറയാൻ ശ്രമിക്കുന്നതാണ് ഈ ലേഖനത്തിൽ എഴുതിയിരിക്കുന്നത് എന്ന് സെറിൻ ചിന്തിക്കുന്നു.
ഉടനെതന്നെ ഗ്ലാഡ്വിനെ കാണാൻ അവളിൽ അതിയായ ആഗ്രഹം ഉണ്ടാവുന്നു.
തനിക്കു വേണ്ടി ഇത്രയും മനോഹരമായ വാക്കുകൾ എഴുതിയ ഗ്ലാഡ്വിൻ തന്നെ കാണാൻ തീർച്ചയായും എത്തും എന്ന് അവൾ ഉറച്ച് വിശ്വസിച്ചു.
ഒരു സ്വകാര്യ പരസ്യകമ്പനിയിലാണ് സെറിൻ ജോലി ചെയ്യുന്നത്.
ഗ്ലാഡ്വിൻ സെറിനോട് തന്നെക്കുറിച്ചു കൂടുതൽ ഒന്നും അന്വേഷിച്ചിട്ടില്ല.
എങ്കിൽപോലും സെറിൻ ജോലി ചെയ്യുന്നത് എവിടെയാണെന്ന് ഗ്ലാഡ്വിനറിയാം.
ഗ്ലാഡ്വിൻ തന്നെ കാണാൻ ഇവിടെ എത്തുമോ എന്ന് സെറിൻ പ്രത്യാശിക്കുന്നു..
ജോലികഴിഞ്ഞ് പോകുവാനുള്ള സമയമായി.
അവളുടെ കണ്ണുകൾ നിരന്തരമായി അവൾക്ക് ചുറ്റും
ആരെയോ തേടുകയാണ്.
സെറിന്റെ മനസ്സ് മറ്റേതോ ലോകത്ത് ഗ്ലാഡ്വിനോടൊപ്പമാണ്.
തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന സെറിൻ.
ഗ്ലാഡ്വിനെ ഒരുപക്ഷെ താനിപ്പോൾ അപ്രതീക്ഷിതമായി കണ്ടാലുള്ള അവസ്ഥകളെ കുറിച്ച് മനസ്സിൽ ചിത്രം വരക്കുന്നു.
പെട്ടന്ന് തന്റെ സമീപത്തുകൂടി ഗ്ലാഡ്വിനെ പോലൊരാൾ നടന്നു നീങ്ങുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു.
എന്നാൽ നിത്യവും അവന്റെ ഓർമ്മകളിൽ നടക്കുന്നതുകൊണ്ടുതന്നെ അവൾ ആ തോന്നൽ കാര്യമാക്കിയില്ല..
.
ഗ്ലാഡ്വിന്റെ ഭാഗത്തുനിന്നു യാതൊരു അറിവും
ഇല്ലാത്തത് സെറിന് അവളുടെ ചിന്തകളെ
വഴിതിരിച്ചു വിടുന്നതിനായി
പ്രേരിപ്പിക്കേണ്ടിവന്നു.
ഒരുപക്ഷെ എല്ലാം തന്റെ മായലോകത്തെ
സ്വപ്നങ്ങളാവം.
ഇനിയും ഇത് തുടരുന്നത് നല്ലതാവില്ലന്ന്
അവൾ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ
ശ്രമിച്ചു.
താൻ ഇത്രമേൽ ചിന്തിക്കുന്നു.
ഒരുപക്ഷെ ഗ്ലാഡ്വിന്റെ ഓർമകളിൽ
താൻ കടന്ന് വരുക പൊലും ഇല്ലായിരിക്കാം.
ഒരുപക്ഷെ എല്ലാം തന്റെ വ്യാഖ്യാനങ്ങളാവം.
അദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്.
എല്ലാരോടും എന്നപോലെ തന്നോടും പെരുമാറി.
അത് വെറുതെ തെറ്റായി ധരിച്ചു പോയതാണ്
തന്റെ ചിന്തകൾക്കു പറ്റിയ കുഴപ്പം
എന്ന് സെറിൻ മനസ്സിൽ പറഞ്ഞു.
ഇനി താനായി ഗ്ലാഡ്വിനെ കാണാൻ
ശ്രമിക്കില്ലന്ന് സെറിൻ തീരുമാനിച്ചു.
ഒരാഴ്ച്ച കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു
ഒരു മാസം കഴിഞ്ഞു.
സെറിൻ പതിയെ ഗ്ലാഡ്വിനെകുറിച്ചുള്ള
ചിന്തകളിൽ നിന്ന് വിടപറഞ്ഞു തുടങ്ങിയിരിന്നു.
അന്ന് കൃത്യമായി അവൾക്ക് ഹോസ്റ്റൽഅഡ്രസ്സിൽ
ഗ്ലാഡ്വിന്റെ ഒരു കത്ത് വരുന്നു.
എന്നാൽ താൻപോലും മറന്ന് തുടങ്ങിയിരിക്കുന്ന
ഈ സമയത്ത് ഗ്ലാഡ് തന്നെക്കുറിച്ച്
പൂർണമായും മറന്ന് കഴിഞ്ഞിരിക്കും
എന്ന ചിന്ത അവളിൽ ആ കത്ത്
വായിക്കുന്നതിൽ വലിയ ആവേശം ജനിപ്പിച്ചില്ല.
അവളിൽ ഗ്ലാഡ്വിനെ ഒരു അന്യനെ പോലെ
കാണാൻ പ്രേരിപ്പിച്ചു.
യാഥാർഥ്യത്തിൽ അന്യർത്തന്നെയല്ലേ..!
സെറിന്റെ ചിന്തകളിൽ മാത്രമായിരിന്നു
ഇരുവരും ഒന്നിച്ചിട്ടുള്ളത്.
എന്നിരുന്നാൽപ്പോലും...
മനസ്സിന്റെ ഏതോ കോണിൽ ഇന്നും
ഗ്ലാഡ്വിനോട് തനിക്കുള്ള അടങ്ങാത്ത സ്നേഹം
അവളെക്കൊണ്ട് ആ കത്ത് വായിപ്പിച്ചു.
------------
സെറിൻ....
നീ എനിക്ക് എത്രമേൽ പ്രിയപ്പെട്ടതാണെന്ന്
ഞാൻ എങ്ങനെയാണ് എന്റെ വാക്കുകളിലൂടെ
പറഞ്ഞു തീർക്കുന്നത്.
ചില നിമിഷങ്ങളിൽ
മന്ത്രികമായൊരു അനുഭവം
എന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നു.
നിന്റെ ഓർമകളിൽ ഞാൻ ഒന്ന് കടന്നു
വന്നിരുന്നെങ്കിൽ എന്ന് ഞാനപ്പോൾ
ആഗ്രഹിക്കും.
സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഞാൻ അല്പം
പിന്നോട്ടാണ് സെറിൻ..
എനിക്ക് അതെങ്ങനെ ആണ് നിന്നോട് പറയുക
എന്ന് അറിയില്ല.
നീ എന്നെ കാണാതെയും ഞാൻ നിന്നെ
കാണുന്നു.നിന്റെ പുഞ്ചിരി..
കാറ്റിൽ മുടി ഇഴകൾ മെല്ലെ നിന്റെ കണ്ണുകളെ
തലോടി പോകുമ്പോൾ
നിന്റെ ചുണ്ടുകളിൽ വിരിയുന്ന ആ പുഞ്ചിരി
എന്റെ ഹൃദയത്തിന് പുതു ഉണർവ് നൽകുന്നു.
ഒരുപക്ഷെ സെറിൻ
നിനക്കിതറിയാമായിരിക്കാം..
പ്രണയം എന്നത് പറയേണ്ട ഒന്നല്ലല്ലോ
അനുഭവപ്പെടേണ്ട ഒന്നല്ലേ..
നമ്മുടെ ഉള്ളിലെ സ്നേഹം പ്രകൃതി
തന്റെ സന്ദേശവാഹകനായ കാറ്റ് വഴി
അവരെ അറിയിക്കുന്നു.
തണുത്തകാറ്റ് മെല്ലെ വീശുമ്പോൾ
കണ്ണടച്ചു മെല്ലെ അവയെ ആസ്വദിക്കുക
അപ്പോൾ മനസ്സിൽ തെളിയുന്ന മുഖം
ആരുടെയാണോ
അവർനിന്നെ അതിയായി സ്നേഹിക്കുന്നു..
മറ്റെങ്ങനെയും ഒളിപ്പിക്കാൻ ശ്രമിച്ചാലും
നമ്മുടെ കണ്ണുകൾക്ക് അതിനു സാധിക്കില്ല.
ത്രാസിൽ അളന്ന് തിട്ടപ്പെടുത്തി എടുക്കേണ്ട
ഒന്നാണോ പ്രണയം?
പരസ്പരം അതിയായ സ്നേഹമുണ്ടങ്കിൽ
ബാക്കിയെല്ലാം കൊഴിഞ്ഞു പോവുന്ന
വാടിയ ഇതളുകളല്ലേ.
ചുരുക്കം നാളുകളിലെ നമ്മുടെ പരിചയത്തിൽ
എങ്ങനെയാണ് എനിക്ക് നിന്നോട് പ്രണയം
ജനിക്കുക എന്നായിരിക്കും
നീ ഇപ്പോൾ ചിന്തിക്കുന്നത്.
സെറിൻ,
നിന്റെ പേര് കേൾക്കുമ്പോൾ എനിക്കെന്റെ
ഹൃദയംകൊണ്ട് ചിരിക്കാൻ സാധിക്കുന്നു.
നിന്റെ ചിത്രം മനസ്സിൽ ഓർക്കുമ്പോൾ എന്റെ
കണ്ണുകൾക്ക് സന്തോഷമടക്കാൻ
സാധിക്കുന്നില്ല.
എന്റെ ചിന്തകളിൽ മങ്ങാത്ത ഒരു ചിത്രമായി
നീ മാറിയിരിക്കുന്നു..
സെറിൻ നിന്റെ ഈ പേര് ഞാൻ
ആയിരംതവണ ചുംബിക്കുന്നു..
നീയുമൊത്ത് ചിലവഴിച്ച ചുരുക്കം ദിവസങ്ങൾ
എനിക്ക് യുഗങ്ങളായി അനുഭവപ്പെടുന്നു..
ഓരോ നിമിഷവും എന്റെ പ്രണയത്തിന്റെ
തീവ്രത കൂടുകയാണ്..
സെറിൻ ഇന്ന് ഞാൻ പ്രണയത്തെ കുറിച്ച്
ഒരു ലേഖനം എഴുതി.
അതെഴുതുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായ
ഏക ചിത്രം പുഞ്ചിരിയോടെ എന്നെ നോക്കി
നിൽക്കുന്ന നിന്റേതാണ്.
ഈ കത്ത് എപ്പോഴാണ് നിനക്ക് ലഭിക്കുന്നത്
എന്ന് എനിക്ക് അറിയില്ല
ഒരുപക്ഷെ കിട്ടാതിരുന്നെന്നും വരാം..
കിട്ടുകയാണെങ്കിൽ നീ എന്നെ തേടിവരും
എന്നെനിക്കറിയാം.
പക്ഷെ .....
സെറിൻ ഇന്ന് ഞാൻ നിനക്ക് തേടി വരാൻ
കഴിയുന്നതിനും അപ്പുറമുള്ള ലോകത്താണ്.
ഇവിടെ നിന്നെനിക്ക് നിന്നെക്കാണാം
നീ എന്നെ കാണുന്നില്ലങ്കിൽപോലും .
സെറിൻ,
നിന്നെ പരിചയപ്പെട്ട ചുരുക്കം
നാളുകളിൽതന്നെ
ഞാൻ എനിക്ക് നിന്നോടുള്ള പ്രണയത്തെ
തിരിച്ചറിഞ്ഞതാണ്.
നിന്നോട് അത് പറയാനും ഞാൻ ശ്രമിച്ചതാണ്.
പിന്നീട് അവസ്ഥകൾ അത്രമേൽ
മാറിക്കഴിഞ്ഞിരുന്നു.
നീ എന്നെ വിളിച്ചപ്പോൾ പോലും
എനിക്കത് തുറന്ന് പറയാൻ
കഴിയാത്ത അവസ്ഥ ആയിരിന്നു.
എന്റെ ജീവിതത്തിലെ അവസാന
നാളുകളിലാണ് ഞാനിപ്പോൾ..
സെറിൻ,
നിന്റെ പ്രണയത്തിനായി
എനിക്ക് നിലവിളിക്കണം
എന്ന് അതിയായ ആഗ്രഹം ഉണ്ട്
എന്നാൽ ഞാൻ ആശക്തനാണ്.
ഭൂമിയിലെ വിസയുടെ കാലാവധി തീർന്ന്
മറ്റൊരു ലോകത്തേക്ക് പാലായനം ചെയ്യാനായി
നിർബന്ധിതനായ വ്യക്തി ആണ് ഞാൻ.
സെറിൻ നമ്മുടെ ചർച്ചകൾ അവസാനിക്കുന്നു.
ഓർമ്മകളുടെ ഏതോ കോണിൽ
ചില നല്ല നിമിഷങ്ങൾ മാത്രമായി
ഞാൻ ഇനി അവശേഷിക്കും.
നല്ല ഓർമ്മകളും, ചിന്തകളും പങ്കുവെച്ച
പ്രിയ സുഹൃത്തിന്....
നീ എനിക്ക് സമ്മാനിച്ച
ഓരോ നിമിഷങ്ങൾക്കും
നന്ദി പറഞ്ഞ്...
നിന്റെ ഓർമ്മപ്പൂക്കൾ പേറി
ഞാൻ യാത്രയാവുകയാണ്............
ഇനിയും ഒരുപാട് പറയണം എന്നുണ്ട്.
എന്നാൽ യാതൊരു അർത്ഥവും ഇനി ഞാൻ
പറയുന്ന വാക്കുകൾക്കുണ്ടാവില്ല.
കാരണം ഇന്ന് ഞാൻ അവശേഷിക്കുന്നത്
കേവലം നിന്റെ ഓർമകളിൽ മാത്രമാണ്.
അനുഗ്രഹീതമായ നിന്റെ പ്രണയത്തിനു
വേണ്ടിയുള്ള എന്റെ നിലവിളി
ഇവിടെ അവസാനിക്കുന്നു...
നിന്റെ ഓർമകളെ
അനന്തമായി ചുംബിച്ചുകൊണ്ട്
ഞാൻ വിടവാങ്ങുന്നു.......
ഗ്ലാഡ്വിൻ
.......................................................................................................
👌 ❤❤
ReplyDelete❤👌
ReplyDeleteVery nice story.....keep it up❤️
ReplyDelete👌❤
ReplyDeleteസൗഹൃദം പ്രണയത്തിലേക്ക് എത്തുന്നു രണ്ടുപേരുടെയും കാഴ്ചപാടുകൾ അഭിപ്രായങ്ങൾ എല്ലാംഉള്‍പ്പെടെുന്ന ലോകം ഞാൻ എന്നതിൽ നിന്ന് നമ്മളിലേക്ക്. ..
ReplyDeleteനല്ല എഴുത്ത്
Deleteപ്രണയമോ, പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി ആരും തന്നെയില്ല. നല്ലെഴുത്ത്....
ReplyDelete❤❤❤❤❤
ReplyDeletenyzzzzzz❤👌 പ്രണയത്തിനും ജീവിതത്തിനും വിധിക്കും ഇടയിലൂടെയുളള യാത്ര ....വായനയിലുടനീളം വാക്കുകളുടെ തീവ്രത കൂടുന്നു. ജീവിതം പലപ്പോഴും അങ്ങനെ ആണ് പുതിയ അനുഭവങ്ങളിലൂടെ പലതും നമ്മെ പഠിപ്പിക്കും ....
ReplyDeleteപ്രണയഭരിതം.തീവ്രം
ReplyDeleteവീണ്ടും നിന്നോടുള്ള പ്രണയം ഉടലെടുക്കുന്നു 💛
ReplyDeleteജിമിക്കി സെറിൻ നീ തന്നെയാണോ?
ReplyDeleteഎഴുത്തിന്റെ തീവ്രതയിൽ അതിതീവ്രമായ പ്രണയം ♥️
പ്രണയമാണെന്ന തിരിച്ചറിവുണ്ടാവുന്ന ആ നിമിഷം നാം നാമല്ലാതെ മാറ്റിരാളായി മാറുന്നു .
ReplyDeleteനമ്മളിലെ ഏറ്റവും മികച്ച നമ്മെ പുറത്തുകൊണ്ടുവരാൻ നമ്മൾ ശ്രമിക്കുന്നു .
ഓരോ നിമിഷവുമുള്ള ഹൃദയമിടുപ്പുകളോടൊപ്പം അവരുടെ പേരും നമ്മുടെ ഹൃദയം ഉരുവിടുന്നു .
Wonderfully crafted..drawn into the story...😍
ReplyDeleteനല്ല അവതരണം. മനോഹരമായ ഭാഷ. ഒരേ സമയം ലളിതവും നവീനവുമായ ആഖ്യാന ശൈലി.. അനുഭവത്തിന്റെ ചൂടിൽ നിന്ന് എന്ന വണ്ണം പ്രണയത്തെ അതിന്റെ എല്ലാ ഭാവങ്ങളോടെയും അവതരിപ്പിച്ചിരിക്കുന്നു. സെറിനും ഗ്ലാഡ്വിനും വായന കഴിഞ്ഞും മനസ്സിലുണ്ടാകും . നല്ല ഒരു വയനാനുഭവം സമ്മാനിച്ച എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ. ഒപ്പം പുതിയ ഒരു കഥാകാരിയെ പരിചയപ്പെടുത്തിയ വിഷ്ണുവിനും നന്ദി പറയുന്നു.
ReplyDeleteസ്നേഹപൂർവ്വം
വിനോ വർഗ്ഗീസ് കോട്ടക്കൽ.
നന്ദി വിനോ ചേട്ടാ..... ഇതളുകൾ വിരിയട്ടെ 😍😍😍
Deleteകഥയ്ക്കപ്പുറം മറ്റൊരു തലത്തിലേക്ക് ആസ്വാദകരെ എത്തിക്കാൻ സാധിച്ച നല്ലൊരു രചന
ReplyDeleteസെറിൻ-ഗ്ലാഡ്വിൻ