ഇനി ഞാൻ ഉറങ്ങട്ടെ!!!

യഥാർത്ഥത്തിൽ ധർമ്മത്തിന്റെ പാതയിലൂടെയാണോ പാണ്ഡവർ സഞ്ചരിച്ചത് എന്ന ചോദ്യം വായനക്കാരന്റെ ഹൃദയത്തിൽ ഉടനീളം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന നോവലാണ് പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ.


ദ്രൗപതി എന്ന കഥാപാത്രത്തിന്റെ മനസ്സിലൂടെയും ചിന്തയിലൂടെയും കടന്നുപോകുകയാണ് ഈ നോവൽ. പാഞ്ചാല രാജാവിന്റെ മകളായ, ലോക സൗന്ദര്യത്തിന്റെ ഉത്തരമായ, പഞ്ചപാണ്ഡവ പത്നിയായ, അഞ്ചു പതിമാർ തങ്ങളെ പൂർണ്ണമായും അർപ്പിച്ച, അവരുടെ സ്നേഹ പരിചരണത്തിന് ഉടമയായ പാഞ്ചാലി. അവളെ ചൂത് സഭയിൽ വസ്ത്രാക്ഷേപം ചെയ്തതിനെതിരായി ലോകം കണ്ട ഏറ്റവും വലിയ യുദ്ധം അരങ്ങേറി പഞ്ചപാണ്ഡവന്മാർ വിജയം കൈവരിച്ചു.


ഇതിന്റെ മറുപുറത്തെ ചിന്തിക്കുമ്പോൾ ചൂത് സഭയിൽ ചൂതു ധർമ്മം മാത്രം ഓർത്തു പത്നിയോടുള്ള ധർമ്മം മറന്ന പതിമാർ. സ്വയം പണയപ്പെട്ട ധർമ്മജന് എങ്ങനെ പത്നിയെ പണയം വയ്ക്കാൻ കഴിഞ്ഞു? സുഭദ്രയോടാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ അർജ്ജുനൻ തലതാഴ്ത്തി ഇരുന്നിരിക്കുമോ? എന്ന ചോദ്യങ്ങൾ പാഞ്ചാലിയെ അലട്ടുന്നു. യാഥാർത്ഥ്യത്തിൽ താൻ സ്നേഹിക്കപ്പെട്ടിട്ടുണ്ടോ എന്ന ചിന്ത അവളിൽ അവളോട് തന്നെ അനുകമ്പയുണ്ടാക്കുന്നു.


ഭീഷ്മർ, ദ്രോണർ, അഭിമന്യു എന്നിവരുടെ മരണത്തിൽ മനം മറക്കാതെ താൻ ആരെ ഭയന്നാണോ 13 വർഷം ഉറക്കമുളച്ചത് ആ കർണന്റെ മരണത്തിൽ മനസ്സുതളർന്ന് വിലാപത്തിൽ ആഴ്ന്നിരിക്കുന്ന യുധിഷ്ഠിരൻ.

കുന്തിക്ക് കൊടുത്ത വാക്കിന്റെ പാലനത്താൽ തന്റെ പതികളുടെ ജീവൻ ഭിക്ഷ നൽകിയ കർണ്ണൻ.


കൃഷ്ണൻ, ഭീഷ്മർ, കുന്തി എന്നിവർ സകല സൗഭാഗ്യങ്ങളും മുന്നിൽവച്ച് ആനയിക്കാൻ ശ്രമിച്ചിട്ടും അതിലേക്ക് തിരിയാതെ സൗഹൃദത്തിന്റെ അത്യുത്തമ പാലകനായ സുയോധയ സഖാവായ കർണൻ അവന്റെ ധർമ്മത്തിൽ ഉറച്ചു നിന്നു.
യഥാർത്ഥത്തിൽ എന്താണ് ധർമ്മം? നിസ്വാർത്ഥമായി താൻ എന്ന ധർമ്മിക്കപ്പുറം തന്നെ ആശ്രയിച്ചിരിക്കുന്നവരുടെ കരങ്ങൾ വെടിയാത്തതല്ലേ യഥാർത്ഥ ധർമ്മം.


ദ്രൗപതി കർണ്ണനെ ഓർത്തു 'സ്വന്തം സ്നേഹഭാജനമായ പത്നിയെ പരന്മാർ മുടിചുറ്റി ഉലയ്ക്കുന്നതുകണ്ടാൽ മഹാധർമ്മിയായ അവനും ഒരുപക്ഷേ യുധിഷ്ഠിരനെപ്പോലെ ദുഃഖിതനായി തലതാഴ്ത്തിയി രിക്കുമായിരിക്കാം!

സുഭദ്രയെ ദുശ്ശാസനൻ നിറഞ്ഞ സഭയിൽ വസ്ത്രാക്ഷേപം ചെയ്യുന്നത് കണ്ടാലും അർജ്ജുനൻ ധർമ്മബദ്ധനായി തലതാഴ്ത്തിയിരിക്കുമായിരിക്കാം ! എന്ന് അർജ്ജുനനേയും ഓർത്തു.


ഒരുപക്ഷേ കർണ്ണൻ തന്റെ പതികളിൽ ആരെയെങ്കിലും വധിച്ചിരുന്നെങ്കിൽ തനിക്ക് വൈധവ്യം സാധ്യമാകുമായിരുന്നോ അവൾ ഓർത്തു. 'നിനക്ക് ഭർത്തൃമതിയാകാൻ ജീവിതത്തിൽ കഴിഞ്ഞില്ല. അതുപോലെതന്നെ വിധവയാകാനും നിനക്കു കഴിയുകയില്ല'.

സുഖസൗഭാഗ്യങ്ങൾ മുൻനിർത്തി പാണ്ഡവ പക്ഷത്തേക്ക് ക്ഷണിച്ചിട്ടും തന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്ന കർണൻ.

കൗന്തേയനായ കർണ്ണൻ മാതൃത്വത്തിനായി അവരുടെ 5 മക്കളെയും വിട്ടു നൽകി.

ജയപരാജയങ്ങളെ ഭയക്കാത്ത രാധേയനായ കർണ്ണൻ ധർമ്മിഷ്ഠനായി തന്നെ നിലകൊണ്ടു.

'ജയോയം അജയാകാരോ ജയസ്തസ്മാദ് പരാജയ:'.

Comments

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!