കാറ്റിലായ് 🍃

പടിയിറങ്ങാൻ മടിക്കുന്ന കുഞ്ഞിലപച്ചയെ
കാറ്റിന്റെ തേരിലായി താലോലിക്കവേ,

പുതിയകാലത്തിൻ സൗഖ്യത്തിനെന്നോണം ഭാരിച്ച മേഘങ്ങൾ യാത്രയാക്കുന്നു.

പിന്നെയും തിരിച്ചറിയുന്നതൻ കുട്ടിയുടെ കരച്ചിൽ ശമിപ്പിക്കാനാവാതെ നെടുവീർപ്പിട്ടൊരമ്മ,

പുലമ്പി കിടക്കയിൽ നിന്നിറങ്ങാൻ അനുവദിക്കാത്ത തളർന്ന കാലുകളാണേറെഭാരം.

പഴിക്കുന്നില്ല കുട്ടി അമ്മയെ തേടുന്നില്ല മറ്റൊന്നിനെ.

പുറമെ നനയാത്ത കുതിർന്ന തൂവാലപോലെയാ അമ്മയുടെ കണ്ണുകൾ.

പെയ്തുതുളുമ്പാതെ ഉള്ളിലെ നേർത്ത ഇടനാഴിയിലൊതുക്കുമാ സ്നേഹനൈർമല്യം.

പുതിയ കാലത്തിൻ സൗഖ്യത്തിൽ പോലുമാ ദുഃഖമേഘങ്ങൾ തീർത്ഥമായി തീരുന്നു.

പടിയിറങ്ങുവാൻ മടിച്ചുകൊണ്ടിന്നുമാ നേർത്തകാറ്റിലായി ഇതളിന്റെ ശകലങ്ങൾ.

Comments

  1. ഓർമിക്കും നിന്നെ ഓർമ്മകൾ ഉള്ളിടത്തോളം..❤

    ReplyDelete

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!