അടഞ്ഞ കണ്ണുകൾ!

അരികിലില്ലെന്നു തിരിച്ചറിയും നിമിഷത്തിൽ അടഞ്ഞകണ്ണുകൾ അടഞ്ഞടഞ്ഞങ്ങനെ.

തിരകളോരോന്നെൻ കല്പനകൾ എടുത്തിട്ടും മതിവരുന്നില്ലെൻ സ്വപ്നത്തിൻ ദർപ്പണം.

കടലിലുപ്പിനിന്നുപ്പു കലർത്തുന്നു മരവിച്ചൊരാത്മാവിൻ നേത്രാശ്രു ശകലങ്ങൾ.

ജനലരികിലിന്നു സന്ധ്യ നേരുത്തെ എത്തിയോ, നിറമഴത്തുള്ളി കണ്ണുകളെ മൂടിയോ?

മതിവരുന്നില്ല നിനക്കുള്ള ഈ വാക്കുകളിതൊരൊന്നും.
മതിവരില്ല ഈ കാത്തിരിപ്പിൻ ശയനങ്ങൾ.

വിവരമിതെങ്ങനെ ഞാൻ അറിയിക്കും ചുട്ടുപഴുത്ത ഈ വേലിയുടെ അപ്പുറമായി.

തിരനനക്കുമീ കാൽ പാദത്തിൽ നിന്നുഞാൻ കാത്തിരിക്കുമാ ഹരിതമുതിർക്കുമൊരു കാലത്തിലേക്കെന്നപ്പോൽ.

Comments

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!