ബലക്ഷയമാർന്ന വാക്കുകൾക്കു ജീവനുണ്ട്..!


ബലക്ഷയമാർന്ന വാക്കുകൾക്കും ജീവനുണ്ട് എന്ന് വിശ്വസിക്കുന്ന അമ്മയെ തേടി കാടിറങ്ങിയ
മകൻ മടങ്ങാൻ ഒരുങ്ങുന്നു.

മരണവാർത്തയാണ് ഈ മടക്കത്തിനു കാരണം.

ആരുടെ?
അമ്മയുടെയോ? സ്വപ്നങ്ങളുടെയോ?

രണ്ടിന്റെയും എന്ന് മൗനം മൂളി.

അവൻ മരണത്തിലേക്ക് നടന്നു.
വഴിയിൽ അമ്മയെ കണ്ടു.

ഏറെ ദൂരം നടക്കേണ്ടതല്ലേ..
എന്നു പറഞ്ഞ അമ്മ
എന്നെ വയറുനിറയെയൂട്ടി.

പുലർച്ചെ മാറ്റമില്ലാത്ത അന്തരീക്ഷം എന്നെ ഓർമ്മപ്പെടുത്തി.

ഇന്നലെ പോലെ ഇന്നും,
ഇന്നു പോലെ നാളെയും.

മരിക്കാനുള്ള ധൈര്യം
അമ്മ നൽകിയില്ല.
പകരം,
ജീവിക്കാൻ അന്നമൂട്ടി...!

Comments

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!