........
എന്റെ മുറിക്ക് എതിർ വശമുള്ള മരത്തിന്റെ ചില്ലയിൽ വന്നിരിക്കുന്ന കിളികൾ ഇന്നു വന്നില്ല.
അതെന്നെ ആത്മഹത്യയിലേക്ക് നയിക്കുന്നു.
കേൾക്കുന്നവർ ഇതെന്ത് ഭ്രാന്തെന്ന് പരിഹസിക്കും!
സഹനത്തിന്റെ പല പടികളും കടന്നു മൺതരിയിൽപോലും ആശ്വാസം കണ്ടെത്തിയവന് നാളെ ഉണരാൻ കാരണമായി ഒന്നും ഇല്ലന്ന ചിന്ത
ഭ്രാന്തിനെ പോലും ഭ്രാന്തനാക്കും.
ജാലകത്തിനരികിൽ ഇരുന്നു ഞാൻ ചില്ലകളിലേക്ക് നോക്കി.
കിളികൾ വന്നില്ല,
നക്ഷത്രങ്ങൾ വന്നു,
അവർ എന്നെ ഒറ്റു നോക്കി.
എന്റെ ആശ്വാസചിത്രം അവിടെയില്ല, ഞാൻ പുലമ്പി, കാണുന്നീർ പൊഴിച്ചു.
ഒന്നും അവശേഷിക്കുന്നില്ല.
എന്ത് ശാപത്തെയാണ് ഞാൻ പേറുന്നത്.
എനിക്ക് പൊട്ടികരയേണ്ട.
ഞാൻ ചിരിക്കാനേരെ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്!
ജാലകത്തിന്റെ കർട്ടനുകൾ താഴ്ത്തി.
ഞാൻ മുറിയിൽ നിന്നിറങ്ങി..!
Comments
Post a Comment