✉️....കത്ത്


                                      
✉️....കത്ത്

വളരെ ഉത്സാഹത്തോടെ കത്ത് പൊട്ടിച്ച ആമിനയുടെ മുഖത്ത് പെട്ടന്നാണ് വിഷാദത്തിന്റെ കാറ്റ് വീശി അടിച്ചത്.
അവൾ ഉമ്മറത്തെ ചുവന്ന സോഫയിൽ ഇരുന്ന് പോയി. കഴിഞ്ഞ അവധിക്ക് റസാക്ക് വന്നപ്പോൾ വാങ്ങിയതാണ് ഈസോഫ. 
അന്നവൻ ആമിനയോട് ചോദിച്ചു.
റസാക്ക് : അനക്കിഷ്ടപ്പെട്ട നിറം ഏതാണ് ആമിന?
ആമിന : ന്റെ ബാപ്പ ഒരു കമ്യൂണിസ്റ്റാണ് ഞാനും ഒന്നാന്തരം കമ്യൂണിസ്റ്റ്കാരിയാണ് അതൊണ്ടന്നെ കരുത്തിന്റെയും വിപ്ലവത്തിന്റെയും നിറമായ ചുവപ്പാണ് എനിക്കിഷ്ടം.
റസാക്ക് : ശരി സഖാവേ എങ്കിൽ അങ്ങനെ ആയിക്കോട്ടേ.. എന്ന് പറഞ്ഞ് റസാക്ക് പുറത്തേക്കിറങ്ങി.
തിരിച്ചെത്തിയ റസാക്ക്     ആമിനാ... ആമിനാ.. എന്ന് ഉച്ചത്തിൽ വിളിച്ചു
അവൾ ഉമ്മറത്തേക്കോടിഎത്തി
റസാക്ക് ഇതാ ഒരു ചുവപ്പ് നിറത്തിലുള്ള സോഫ വാങ്ങി വീടിന്റെ ഉമ്മറത്തിട്ടിരിക്കുന്നു
അത്കണ്ടപ്പോൾ ആമിനയുടെ മുഖത്തുണ്ടായ പ്രകാശം കണ്ട് റസാക്ക് ഏറെ സന്തുഷ്ടനായി.
അന്നവൾ ഏറെ സന്തോഷത്തിൽ അതിൽ ഇരുന്നങ്കിൽ ഇന്നവൾ ദുഃഖത്തിന്റെ കാർമേഘം വന്ന് മൂടിയത് പോലുള്ള വിഷാദ ഭാവത്തിലാണ്
താഴ്ന്ന്പോയ സ്വരം അൽപ്പം ഉയർത്തി അവൾ വിളിച്ചു മോളേ ഖദീജാ ഉമ്മാക്ക് കുറച്ച് വെള്ളം കൊണ്ട്വരീൻ!
പുള്ളികുപ്പായമിട്ട്  ഒരു കുഞ്ഞ് കസവ്തട്ടനും തലയിലണിഞ്ഞ് ഒരു സ്റ്റീൽ ക്ലാസിൽ വെള്ളവുമായ് കൊലുസ്സിന്റെ കിലുക്കതോടെ അവൾ ഉമ്മറത്തേക്കെത്തി.
ഉമ്മയുടെ മുഖത്തെ വിഷാദം കണ്ടങ്കിലും വെള്ളം കൊടുത്ത് കുറച്ച് നോരം അവളവിടെ നിശ്ശബ്ദമായി നിന്നു എന്നിട്ട് മെല്ലെ സ്വരം താഴ്ത്തി ഉമ്മയോട് കാര്യം തിരക്കി...

ഖദീജ : ആരുടെ കത്താണ് ഉമ്മാ??

ആമിന കത്ത് ഖതീജയുടെ കയ്യിലേക്ക് കൊടുത്തു.

                                                      അസ്സലാമുഅലൈക്കും

പ്രീയപ്പെട്ട ആമിന ,

അനക്ക് സുഖമല്ലേ..
ഇപ്പോൾ ഇങ്ങനെ ഒരു കത്ത് എന്തിനാണെന്ന് നീ ആലോചിക്കുന്നുണ്ടാവും 
ഞങ്ങളായൊക്കെ നീ അപ്പാടെ മറന്നോ? 
എത്രകൊല്ലമായി ഇനിഎങ്കിലും എല്ലാം അവസാനിപ്പിച്ചൂടെ   
ഉമ്മാക്ക്‌ തീരെ പാടില്ലാതായികൊണ്ടിരിക്കുന്നു 
നിന്നെ കാണണം എന്ന് എപ്പോളും പറയും 
റസാക്കിന് ഞാൻ കത്ത് അയച്ചിട്ടുണ്ട്
ആമിന നീ വരണം 
ഉമ്മാക്ക് നിന്നെ കാണണം
ഞങ്ങളോടൊക്കെ പൊരുത്തപ്പെട്ടൂടെ ആമിന....
മറുപടി അയക്കും എന്ന് വിശ്വാസത്തോടെ ഞാൻ നിർത്തുന്നു.
                                                                                                                    
                                                                                                     എന്ന്
                                                                                                 ഹസ്സൻ ഹാജി


 ഖദീജ : ആരാണ് ഉമ്മ ഇത്?
                 നമ്മക്കെന്താ ഓരോട് ബയക്ക് ?

ആമിന : അന്റെ ഉപ്പുപ്പാ 
                  എന്റെ ഉപ്പ !!

ഉപ്പൂപ്പയോ ! ഖദീജയുടെ മനസ്സിൽ ചോദ്യങ്ങളുടെ തോണി കെട്ടുപൊട്ടിച്ച് ഒഴുകാൻ തുടങ്ങി . ഉമ്മയുടെ മനസ്സിനെ എന്തോ വല്ലാതെ അലട്ടുന്നുണ്ട് എന്ന് മനസ്സിലായത്കൊണ്ട് ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ ഖദീജയുടെ നാവിനെ ചങ്ങലക്കിടാൻ അവളുടെ മനസ്സ്ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അവളെ നിയന്ത്രിക്കാൻ ആയില്ല.
ഖദീജ കാര്യം തിരക്കി

ഖദീജ : പിന്നെന്താണുമ്മ നമ്മളവിടെ പോവാത്തെ? 

ഖദീജയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ നിസഹായ ആയ ആമിന അവളെ ശകാരികാൻ തുടങ്ങി .

ആമിന : ഖദീജ നീ അകത്തേക്കു പോ
                 പിന്നീടാവാം നിന്റെ ചോദ്യം തിരക്കൽ ! 
                  ഞാൻ ഒന്ന് കിടക്കട്ടെ 

ഖദീജയുടെ ചോദ്യത്തിൽനിന്ന് ഒരു വിധം ഒഴിഞ്ഞുമാറി ആമിന തന്റെ കിടക്കയിലെത്തി .
ആമിനയെ അലട്ടുന്ന ഇത്രയും ദുഃഖത്തിന്റെ കാരണം എന്താണ്..

ദീർഘ നേരത്തെ ചിന്തകൾക് ശേഷം ആമിന മെല്ലെ ഉറക്കത്തിലേക്കു പോയി 
ആ ഉറക്കം അവളെ തന്റെ ബാല്യത്തിലേക്ക് കൂട്ടികൊണ്ടുപോയി.

പച്ചകസവകുപ്പായം, അറ്റത് കാസവുള്ള വെള്ള മുണ്ട് , കാസവുതട്ടൻ, കാതിൽ അലിക്കത്ത്‌ കിലുകിലാ കുലുങ്ങുന്ന കൊലുസ്സ് എല്ലാമണിഞ്ഞു 
ആമിന ഓത്തുപള്ളിയിലേക്കുപോകാൻ തയ്യാറാവുന്നു.

എവിടേയോ പോവാൻ ദിർതിയായി ഇറങ്ങിയ ഹസ്സൻ ഹാജി 
മുറ്റത്തുനിന്ന് ആമിനയെ വിളിക്കുന്നു.

ഹസ്സൻ ഹാജി : ഇജ്ജ് ഒന്ന് എളുപ്പം ഇറങ്ങീൻ.. മതി ഒരുങ്ങീത് ...
ഇനീം ഒരുങ്ങിയ അന്റെ മൊഞ്ച് കണ്ട് സ്വർഗത്തില ഹൂറിമാർക്ക് അസൂയ തോന്നും 
ഹി. ഹി.. ഒരു കള്ളച്ചിരിയോടെ ആമിന മുറ്റത്തെത്തി 
ഉപ്പയുടെയും മകളുടെയും സംഭാഷണം തുടർന്നു.

ആമിന : ബാപ്പ എങ്ങടാ ?

ഹസ്സൻ ഹാജി : ആ ഇജ്ജ് മറന്നോ ആമിന..
                              ഇന്നല്ലേ.................



Comments

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!