സെറിൻ
നല്ല സൗഹൃദങ്ങളുടെ തുടക്കം എങ്ങനെ ആണെന്ന് ഞാൻ ഇതുവരെ അനുഭവിച്ചട്ടില്ല . എന്നാൽ കുറച്ചു ദിവസമായി അത്തരം ഒരു കംഫർട് സോൺ എനിക്ക് ചില നിമിഷങ്ങളിൽ ലഭ്യമാകുന്നുണ്ട് . മറുവശത്തെ സുഹൃത്തിനു അതിന്റെ അറിവ് പോലും ഉണ്ടാവാൻ വഴിയില്ല. ദീർഘ നേരത്തെ ചർച്ചകൾ ഓരോ ദിവസവും ഓരോ വിഷയങ്ങൾ ചിലപ്പോൾ രാഷ്ട്രിയമാവം മതമാവം നവോത്ഥാന മാവം എന്തുമാവം ഇരുവരും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ഒടുവിൽ താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു എന്ന ഒരാളുടെ മറുപടിയോടെ ചർച്ച അവസാനിക്കുന്നു. ഇന്നും അത്തരം ഒരു ചർച്ചയുണ്ടായി എന്തൊക്കാരാണത്താൽ ചർച്ചമുഴുവിപ്പിക്കാൻ ഞങ്ങൾക് സാധിച്ചില്ല.... അത്രയും എഴുതി സെറിൻ അവളുടെ ഡയറി അവസാനിപ്പിച്ചു. മറുവശത്തെ ആ സുഹൃത്ത് ആരാണെന്ന ചോദ്യം ഉണ്ടാവാം? ഗ്ലാഡ്വിൻ!! പുസ്തകങ്ങളുടെ ഒരു എക്സിബിഷനിൽ വെച്ചാണ് അവർ ആദ്യമായി കാണുന്നത്. പ്രത്യേകിച്ചൊന്നും അന്ന് ഇരുവരും സംസാരിക്കാൻ ഇടയായില്ല. പിന്നീട് യാദൃശ്ചികമായി ഒരു പുസ്തക പ്രകാശനത്തിന് അവർ വീണ്ടും കണ്ടുമുട്ടാൻ ഇടയായി. അന്നവരുടെ ചർച്ചാവിഷയം മാർക്സ് ആയിരുന്നു. സെറിൻ ഒരു മാർക്സ് ആരാ...