എന്റെ സ്വപ്നശലഭം!!!

ക്ഷമാപണമല്ല ഒരുതരം മരവിപ്പാണ്.
കാറ്റിനോടും കടലിനോടും,
ചിന്തയോടും പുഞ്ചിരിയോടും,
നോവിനോടും കണ്ണീരിനോടും,
എന്നോ ഞാൻ പടിയിറങ്ങിയ
ഈ പകലിനോടും.
രാത്രിയിൽ നാം ഒന്നാണ്
ചിന്തകളും ആശകളും!
ഇവിടം രാത്രി മാത്രമായിരുന്നു
എങ്കിൽ വേർതിരിവിന്റെ തോത്
അല്പം കുറഞ്ഞേനെ!

എന്റെ സ്വപ്നശലഭത്തിനു ചിറകുകൾ ലഭിക്കുന്നതസാധ്യമെന്ന് എനിക്ക് ചുറ്റും സർവ്വം സദാ മുഴങ്ങുന്നു.
ഓരോ ദിനവും, ഓരോ മാത്രയും
ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ പൂക്കളുടെ സൗന്ദര്യത്തെകാൾ മനോഹാര്യതയിൽ ഞാൻ
അതിനായി ചിറകുകൾ നെയ്യുന്നു!


ഇന്നു ഞാൻ കണ്ട മനോഹര സ്വപ്നം.

കടൽതീരത്ത് വിശ്രമിച്ചിരുന്ന ഞങ്ങളുടെ മേൽ മേഘങ്ങൾ വന്നുമൂടി.

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നിദ്രയെ പുൽകിയ എന്റെ മേൽ മേഘങ്ങൾ വർഷിക്കുമോ എന്ന് ഭയന്നാണോ നീ കൈകൾകൊണ്ട് എന്റെ മുഖത്തെ അവയിൽ നിന്നു മറച്ചത്.

ശ്വാസം അടക്കി സ്നേഹത്തിനുനേർ കണ്ണുകളടച്ചിരുന്ന ദിനങ്ങളല്ലിന്നു എല്ലാ മുറിവുകളും തുന്നപ്പെട്ടിരിക്കുന്നു.

വ്യഥയോ കനിവോ എന്തിൻ ഫലമിതെന്നാർക്കറിയാം!






Comments

  1. എന്റെ സ്വപ്നശലഭത്തിനു ചിറകുകൾ ലഭിക്കുന്നതസാധ്യമെന്ന് എനിക്ക് ചുറ്റും സർവ്വം സദാ മുഴങ്ങുന്നു.
    ഓരോ ദിനവും, ഓരോ മാത്രയും
    ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ പൂക്കളുടെ സൗന്ദര്യത്തെകാൾ മനോഹാര്യതയിൽ ഞാൻ
    അതിനായി ചിറകുകൾ നെയ്യുന്നു!

    ReplyDelete

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!