'ചന്ദ്രനെ ചുറ്റും കാർമേഘമായ് ഇങ്ങനെ ജീവിതം.'
സ്‌മൃതിയിൽ ഇടം നൽകുമോ ദുഃഖത്തിൻ പാതി പങ്കിടാൻ?
കാർമേഘമായി മൂടുമോ സ്വപ്നമയക്കത്തിലാഴ്ന്നിറങ്ങാൻ?
ചന്ദ്രനെ ചുറ്റും കാർമേഘമായയീ ജീവിതം.'
നാം സ്മരിക്കവേ.
അനന്തമാം സ്നേഹത്തിൽ സൂര്യകിരണങ്ങളേറ്റ് മണ്ണിൽ കൊഴിയുമാ സ്നേഹപുഷ്പം.
വീണ്ടും തളിർത്ത് കൊഴിഞ്ഞുവീഴും അതേ സുദിനത്തിൽ.
അതുപോലെ തന്നെയായ്
ചന്ദ്രനെ ചുറ്റുമാ കാർമേഘം.
എത്രവലയം ചെയ്തിട്ടും അടുക്കുമ്പോൾ അസ്തമിക്കുമാ ജീവിതം.
മഴയായി പൊഴിഞ്ഞു മണ്ണിൽ ചേരുന്നു.
മണ്ണായ ദൈവം വീണ്ടും
ഇവയ്ക്ക് ജീവൻ നൽകുന്നു.
പുതിയ ദിനത്തിൽ പുതുമയോടെ അവർ സ്നേഹം പങ്കിടുന്നു.
എന്നാൽ പ്രകൃതി നിയമം തിരുത്താൻ തനിക്കാവില്ലന്ന് ചൊല്ലി
മണ്ണായ ദൈവം കൈമലർത്തുന്നു.
Comments
Post a Comment