ശാന്തം


പാതയിലെ പേരറിയാത്ത യാത്രികൻ
അറിയാതെ മറന്ന പാഴ്സഞ്ചി
ചുമരിൽ ചുമന്നു ചുവന്ന പാതയിൽ
പിന്തുടർന്നെത്തിയ ഭിക്ഷുവിനോട്
യാത്രികൻ പറഞ്ഞു.
ചെയ്ത പാപങ്ങളെ
വലിച്ചെറിയാൻ കഴിയില്ല
അതെന്നെ വിട്ടകലുന്നില്ല
ഈ പാഴ്ത്തുണികെട്ടു പോലെ.

സംസാരത്തിനിടയിൽ യാത്രികന്റെ കൈവഴുതി
കെട്ട് പുഴയിലേക്ക് വീണു.
യാത്രികൻ അത് പുഴയിൽ കഴുകി വെയിലിലുണക്കി .

ഭിക്ഷു യാത്രികനെ നോക്കി പുഞ്ചിരിച്ചു.
ഉപേക്ഷിക്കുകയല്ല പോംവഴി.
ഒളിച്ചോടുകയല്ല ശരിയായ മാർഗം.
ജലത്തിനലിയിക്കാൻ കഴിയാത്ത ഒരശുദ്ധിയുമില്ല.
ഇതുകേട്ട യാത്രികൻ നെടുവീർപ്പോടെ പൊട്ടികരഞ്ഞു.

മനസ്സിനെ ശുദ്ധമാക്കുന്ന തെളിനീരാണ് ഇപ്പോൾ നിന്നിൽനിന്ന് ഉതിർത്തത്.
അപ്രസക്തമായ പ്രത്യാശകളെ വെടിഞ്ഞ്,
ശാന്തമായി ഈ പ്രപഞ്ചത്തെ ഉൾക്കൊണ്ടാൽ,
ഏത് ദുഃഖത്തെയും പുഞ്ചിരിയോടെ നീ വരവേൽക്കും.


Comments

Post a Comment

Popular posts from this blog

ഹാലിം✨

എന്റെ മരണശേഷം!

നിശബ്ദത!