ബ്രൗൺ
പൈൻ മരങ്ങൾക്കിടയിൽ കൂറ്റൻ മലയിലൂടെ ഓരോ ചെടികളെയും നോക്കി ഞാൻ നടന്നു നീങ്ങുകയായിരുന്നു. മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ട കാഴ്ചയെ ഞാൻ വീണ്ടും ഉറ്റുനോക്കി. മലയുടെ ഏറ്റവും മുകളിലായി ഒരു കുഞ്ഞു വീട് , നിറയെ റോസാ ചെടികൾ. ഞാൻ വേഗത്തിൽ അവിടേക്ക് എത്താൻ ശ്രമിച്ചു. എന്റെ നടത്തതിന്റെ തിടുക്കം കൂടി. നടക്കും തോറും എന്റെ ചുറ്റുമുള്ള മരങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നു. ഞാൻ അവയെ ശ്രദ്ധിച്ച് നിശ്ചലമായി നിന്നപ്പോൾ ദൂരെയായി അരുവി അലമുറയിട്ടൊഴുകുന്ന ശബ്‌ദം എന്നെ ഒന്നും ചിന്തിക്കാതെ അവിടേക്കോടിയെത്താൻ കാരണമാക്കി. തവിട്ടുനിറമുള്ള മണ്ണിൽ ഇളംപച്ച നിറത്തിലുള്ള ഇലകളുടെ മഴത്തുള്ളികൾ പതിഞ്ഞതുപോലുള്ള പ്രകൃതിയിൽ. ആകാശത്തിലെ മേഘങ്ങൾ പുഞ്ചിരിച്ചൊഴുകുന്നത് പോലെയുള്ള തനുതനെ മനസ്സിന് കുളിർമ പകരുന്ന അരുവിയിലെ പുറമെയുള്ള വെള്ളം നീക്കി കൈകൾ കൊണ്ട് ആ തണുത്തവെള്ളം കോരിയെടുത്ത ഞാൻ എന്റെ മുഖം കഴുകി. ആ തണുപ്പ് എന്റെ മനസ്സിനേയും കുളിരണിയിച്ചു. മടക്കിയ കാൽമുട്ടുകളിൽ കൈകൾ മടക്കി തലചായ്ച്ച് ഞാൻ പ്രകൃതിയുടെ ആ സന്തോഷ രൂപത്തെ ഏറെ നേരം ആസ്വദിച്ചു. അരുവിയുടെ താരാട്ടിന് കിളികളുടെ താളവും ചേർന്ന സുന്ദര ശബ്ദം എന്റെ കണ്ണുകളെ ഗാഢനിദ്രയ...