റിഫാഖ്യാത്ത് ✨️
വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് മനസ്സില്ലാമനസ്സോടെ തുർക്കിയിലേക്ക് കച്ചവടത്തിനായി പോകുന്നത്. നാട്ടിൽ കച്ചവടത്തിന്റെ ബാധ്യതകൾ കുമിഞ്ഞുകൂടിയ സമയത്താണ് ഖാലിദ് തന്റെ പിതൃസഹോദരീപുത്രിയായ ഹമീമിനെ വിവാഹം ചെയ്യുന്നത്. ജന്മനാ സംസാരശേഷിയില്ലാത്ത ഹമീമിന് വിവാഹമൊന്നും നടക്കാതെ കുടുംബം അതീവ വിഷമത്തിലാണ്ടിരിക്കുന്ന സമയത്താണ് ഖാലിദിന്റെ ഉമ്മ അവന്റെ ബാധ്യതൾക്കൊരു പോംവഴി എന്നോണം ഹമീമിന്റെയും ഖലീദിന്റെയും വിവാഹം നടത്തുന്നത്. വിവാഹത്തിന്റെ പത്താം നാളാണ് ഖാലിദ് തുർക്കിയിലേക്ക് കപ്പൽ കയറുന്നത്. ഷാമിൽ എന്ന ഫലസ്തീൻ കുടിയേറ്റ കച്ചവടക്കാരനോടൊപ്പം കച്ചവടതന്ത്രങ്ങൾ പഠിച്ച ഖാലിദ് തുർക്കിയിൽച്ചെന്ന് നാല് വർഷങ്ങൾക്കുള്ളിൽ തന്നെ ഇസ്താൻബുള്ളിലെ അറിയപ്പെടുന്ന ധനികനായ കച്ചവടക്കാരിൽ ഒരാളായി മാറി. തന്റെ വിവാഹം കഴിഞ്ഞിരുന്നെന്നും ഹമീം എന്ന തന്റെ പത്നി തനിക്കായി കാത്തിരിക്കുകയാണ് എന്ന കാര്യമെല്ലാം സമ്പന്നതയുടെ മായാലോകം ഖാലിദിനെ മറപ്പിച്ചു. ആ ഇടക്കാണ് ഇസ്താൻമ്പുള്ളിലെ ദർവേഷ് അൽ മാലിക്ക് എന്ന അതിസമ്പന്നനായ കച്ചവടക്കാരൻ കച്ചവടയാത്രാവേളയിൽ കവർച്ചാസംഘത്തിന്റെ പിടിയിൽപ്പെട്ട് മരിക്കുന്നത്. ഈ വാർത്ത ഇസ്തൻമ്പുള്ളില...