മഴ
നമ്മുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാലാവസ്ഥപോലും ചിലപ്പോൾ അരോചകമായി തോന്നിയേക്കാം. മഴയുടെ സ്പർശനം പോലും ചിലപ്പോൾ വേദനിപ്പിച്ചേക്കാം. മുള്ള് തറക്കുന്ന പോലെ അനുഭവപ്പെട്ടേക്കാം. എന്നാൽപോലും നാം ആ മഴക്ക് നമ്മെ വിട്ട് കൊടുക്കുന്നു. വേദനയെക്കാൾ അതിവേദനയായ പ്രിയവേദനയെ മറക്കാൻ. മനസ്സ് പെട്ടന്ന് ശൂന്യമാവുന്നത് പോലെ. ആകാശത്തേക്ക് നോക്കുമ്പോൾ നാം ഇരുവരും ഒരുപോലെ ഇതിനു കീഴിലാണല്ലോ എന്ന ചിന്ത തലോടൽ എന്നപോലെ ഒരാശ്വാസമേകുന്നു. കാറ്റ് എനിക്കെന്നും പ്രീയപെട്ടതാണ്. അവയെന്നെ സ്പർശിക്കുമ്പോൾ ഞാൻ എന്റെ എല്ലാ വിഷമങ്ങളും അറിയാതെ മറക്കുന്നു , അവയിൽ അലിഞ്ഞു ചേരുന്നു. കണ്ണുകൾ മെല്ലെ അടച്ചു അവയെ ആസ്വദിക്കുന്നു. കാർമേഘം മൂടിയ അന്തരീക്ഷതത്തിലേക്ക് പ്രകാശം കടന്ന് വരുമ്പോൾ അതെന്നിൽ അസ്വസ്ഥത ഉണ്ടാകുന്നു. എന്നാൽ മൂടിയ കാർമേഘത്തെ നോക്കുമ്പോൾ അവ എന്നെ നോക്കി പുഞ്ചിരിക്കുകയും എന്റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു. കാറ്റ് വീശുമ്പോൾ മരങ്ങൾ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? എത്ര മനോഹരമാണ് അവയുടെ ഓരോ ചലനങ്ങളും. അവർ പരസ്പരം സംസാരിക്കുന്നു. പുഞ്ചിരിക്കുന്നു. നൃത്തം ചെയ്യുന്നു. ഈ ആകാശത്തിന് കീഴിൽ മറ്റാരോ ഇതുപോല...